India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യ പരാമര്‍ശം ! തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ വൻ പ്രതിഷേധമുയരുന്നു ! മന്ത്രിക്കും വേദിയിൽ ഉണ്ടായിരുന്ന കനിമൊഴി എംപിക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് ബിജെപി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയ തമിഴ്‌നാട് മന്ത്രിക്കെതിരെ വൻ പ്രതിഷേധമുയരുന്നു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിതാ രാധാകൃഷ്ണനാണ് തൂത്തുക്കുടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രിക്കെതിരെ അസഭ്യ പദപ്രയോഗം നടത്തിയത്.

ഡിഎംകെ എംപി കനിമൊഴിയും വേദിയിലുണ്ടായിരുന്നു. എന്നാൽ കനിമൊഴി മന്ത്രിയുടെ മോശം പ്രസ്താവനയെ അപലപിക്കുകയോ അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയോ ചെയ്തില്ല. മന്ത്രിയെ പുറത്താക്കണമെന്നും ഇല്ലെങ്കിൽ പരാമർശം സ്റ്റാലിന്‍റെ അനുവാദത്തോടെയെന്ന് കരുതേണ്ടിവരുമെന്നും ബിജെപി പ്രതികരിച്ചു. മോദിയുടെ അമ്മയെയും അപമാനിക്കുകയാണ് മന്ത്രി ചെയ്തതെന്നും മന്ത്രിക്കും വേദിയിൽ ഉണ്ടായിരുന്ന കനിമൊഴിക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു.

ഡിഎംകെയെയും ഇന്ത്യ മുന്നണിയെയും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും ഡിഎംകെയുടെ ചിഹ്നമായ ഉദയസൂര്യന്‍ ഇത്തവണ ചക്രവാളത്തില്‍ താഴ്ന്നുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Anandhu Ajitha

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

2 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

3 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

4 hours ago