Featured

കശ്മീരിലെ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി

കശ്മീരിലെ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി

 

കശ്മീർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ആണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. കശ്മീരിൽ സാധാരണ പൗരൻമാരുടെ തുടർച്ചായ കൊലപാതകങ്ങളും പ്രദേശം വിട്ടുപോകാൻ കശ്മീരി പണ്ഡിറ്റുകൾ സമരം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ രം ഗത്ത് വന്നിരിക്കുന്നത്. “കശ്മീരിൽ അക്രമത്തിന്റെ തോത് വർധിച്ചിട്ടുണ്ടാകാം, പക്ഷേ അത് ജിഹാദല്ല. നിരാശരായ ചില ഘടകങ്ങളാണ് ഇത് ചെയ്യുന്നത്,” ഗവൺമെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

അക്രമം നടത്തുന്നവർ പാകിസ്ഥാനിലെ അതിർത്തിക്കപ്പുറത്ത് ഇരിക്കുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ താഴ്‌വരയിൽ താലിബാൻ ഉണ്ടെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ അഭ്യന്തര മന്ത്രി അമിത് ഷായോട് പറഞ്ഞു. അഫ് ഗാനിലെ താലിബാർ സർക്കാരുമായി നരേന്ദ്ര മോദി സർക്കാർ അടുത്തിടെ ഒരു യോ ഗം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കശ്മീരിലെ താലിബാനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്. നേരത്തെ നോർത്ത് ബ്ലോക്കിൽ മൂന്ന് റൗണ്ട് യോഗങ്ങൾ നടന്നിരുന്നു. ആദ്യ റൗണ്ടിൽ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് മേധാവി സാമന്ത് ഗോയൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, പോലീസ് ഡയറക്ടർ ജനറൽ എന്നിവരോടൊപ്പം ആഭ്യന്തര, ബാഹ്യ ഏജൻസികളുടെ ഇന്റലിജൻസ് മേധാവികൾ എന്നിവർ പങ്കെടുത്തു.

അക്രമത്തെ ചെറുക്കൻ സ്വീകരിച്ച നടപടികളെ കുറിച്ച് ദിൽബാഗ് സിംഗ് ആഭ്യന്തര മന്ത്രിയോട് വിവരിച്ചു. കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും എന്നാൽ കശ്മീരിന് പുറത്തേക്ക് ഇവരെ മാറ്റില്ലെന്നും യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. “ഒരു വംശീയ ഉന്മൂലനത്തിന്റെയും ഭാഗമാകാൻ കേന്ദ്രത്തിന് കഴിയില്ല. ഒരു ബഹു സംസ്കാരത്തിൽ ആണ് ഈ സർക്കാരും ജനങ്ങളും വിശ്വസിക്കുന്നത്.,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കശ്മീരിൽ കൂടുതൽ ആക്രമണം നടത്താൻ പാകിസ്ഥാന് ലക്ഷ്യം ഉണ്ടെന്നും അതിർത്തികൾ കൂടുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി സാധാരണക്കാരാണ് കഴി‍ഞ്ഞ കുറച്ച് ആഴ്ചകളായി കശ്മീരിൽ കൊല്ലപ്പെടുന്നത്. കുൽഗാം ജില്ലയിൽ വിജയ് കുമാർ എന്ന ബാങ്ക് മാനേജർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം അതേ ജില്ലയിലെ ഗോപാൽപോര പ്രദേശത്ത് രജനി ബാല എന്ന സ്കൂൾ അധ്യാപികയും വെടിയേറ്റ് മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഒരു ടെലവിഷൻ താരത്തേയും തീവ്രവാദികൾ ഇവിടെ കൊലപ്പെടുത്തി. മെയ് 12 ന് ബുദ്ഗാമിലെ ചദൂര തഹസിൽ ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടും വെടിയേറ്റ് മരിച്ചിരുന്നു. അതേ സമയം രണ്ടാം റൗണ്ട് ചർച്ചകളിൽ അമർനാഥ് യാത്രയുടെ സുരക്ഷയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. “യാത്രയെക്കുറിച്ച് ഞങ്ങൾക്ക് ധാരാളം റിപ്പോർട്ടുകൾ നടക്കുന്നുണ്ട്. യാത്ര സമാധാനപരമായി നടത്താൻ അനുവദിക്കുമെന്ന് റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പറഞ്ഞിട്ടുണ്ട്,” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

 

B4 Admin

Recent Posts

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

8 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

8 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

9 hours ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

9 hours ago

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…

9 hours ago

ഗുജറാത്തിന്റെ മോധേര സൂര്യക്ഷേത്രത്തിന് ആയിരമാണ്ട്. ശില്‍പ്പകലാ വിസ്മയത്തിന് ആദരം. സൂര്യക്ഷേത്രത്തിന്റെ പേരില്‍ 100 രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…

10 hours ago