Featured

ഇന്ത്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഇറാൻ മെരുങ്ങി, ഇറാൻ വിദേശകാര്യമന്ത്രി അജിത് ഡോവലിനെ കണ്ടതെന്തിന്

ഇന്ത്യ-ഇറാന്‍ ബന്ധം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈന്‍ അമിര്‍ അബ്ദുള്ളഹിയാന്‍. അതിര്‍ത്തി സുരക്ഷ, പ്രതിരോധം, വാണിജ്യ വ്യാപാര മേഖലയിലും ഇറാന്‍ ഇന്ത്യയെ സാഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയിൽ മേഖലയിലെ നിർണ്ണായകമായ നിരവധി വിഷയങ്ങളിൽ തീരുമാനത്തിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ഡോ. ഹൊസൈന്‍ ഇന്ത്യയിലെത്തിയത്.

ഇസ്ലാംമതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ സുവ്യക്തമായ നയം അറിയിച്ചിട്ടുണ്ട്. ഇസ്ലാമിക മതത്തിനേയും പ്രവാചക വിശ്വാസത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക നയത്തില്‍ യാതൊരു മാറ്റവുമില്ലെന്നത് ഏറെ സന്തോഷത്തോടെ കാണുന്നുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന പാകിസ്താന്‍, താലിബാന്‍ ഭരണകൂട പിന്തുണയുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യന്‍ നയത്തിന് ഇറാന്‍ പൂര്‍ണ്ണമായ പിന്തുണ അറിയിച്ചു. ഇന്ത്യക്കെതിരെ ഇസ്ലാമിക മതമൗലികവാദികളുടെ ആഗോളതലത്തിലെ ഇടപെടലുകള്‍ നേതാക്കള്‍ ബോധ്യപ്പെടുത്തി. രാജ്യങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ നോക്കുന്നതിന്റെ ഗൗരവം അജിത് ഡോവല്‍ ഹൊസൈനെ ധരിപ്പിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിലെ മതമൗലികവാദവും ഭീകരതയും ചര്‍ച്ചയായി.

ഇന്ത്യ-ഇറാന്‍ ബന്ധത്തില്‍ നിര്‍ണ്ണായകമായ ഛബഹാര്‍ തുറമുഖവുമായി പ്രതിരോധ വകുപ്പുകളുടെ ബന്ധം അജിത് ഡോവല്‍ ചര്‍ച്ച ചെയ്തു. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തില്‍ പ്രതിരോധ വകുപ്പുകളുടെ ആവശ്യത്തിന് മുന്‍ഗണന ലഭിക്കാന്‍ പാകത്തിനുള്ള നിര്‍ദ്ദേശങ്ങളും അജിത് ഡോവല്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ ധരിപ്പിച്ചു.

റഷ്യ-ഉക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട് വാണിജ്യ-ഇന്ധന മേഖലയിലെ സമ്മര്‍ദ്ദം പരിഹരിക്കാന്‍ ഇന്ത്യ-ഇറാന്‍ സംയുക്ത പദ്ധതി തുടരണമെന്നും ഇറാന്റെ ആണവ പദ്ധതികളുടെ നിലവിലെ അവസ്ഥയും ചര്‍ച്ചയായി. നേരത്തെ ഇറാന്‍, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ചൈന, റഷ്യ, ബ്രിട്ടനും തമ്മില്‍ ഒപ്പുവച്ച സംയുക്ത സമഗ്ര കര്‍മപദ്ധതി വിഷയവും ജയശങ്കറും അമീര്‍-അബ്ദുള്ളാഹിയനും ചര്‍ച്ച ചെയ്തു. അമേരിക്കയുമായുള്ള ധാരണപ്രകാരം ഇന്ത്യ-ഇറാനിൽ നിന്നും ഇന്ധനം വാങ്ങുന്നത് നിർത്തിയ വിഷയത്തിൽ 2019ന് ശേഷമുള്ള അവസ്ഥയും ഇറാൻ ഇന്ത്യയ്‌ക്ക് മുന്നിൽ വെച്ചുവെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.

ബിജെപി മുന്‍ വക്താക്കളുടെ പ്രസ്താവന അറബ് ലോകത്ത് പ്രതിഷേധമുയര്‍ത്തിയതിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ ഇസ്‌ലാമിക രാജ്യ പ്രതിനിധിയാണ് അബ്ദുല്ലാഹിയാന്‍. ഇന്ത്യയും ഇറാനുമായുള്ള അടുത്ത സൗഹൃദ ബന്ധം പ്രതിഫലിപ്പിക്കുന്ന ചര്‍ച്ചകളാവും നടക്കുകയെന്നു കൂടിക്കാഴ്ചയ്ക്കു മുന്‍പ് ജയശങ്കര്‍ ട്വീറ്റു ചെയ്തിരുന്നു. ദല്‍ഹിക്കു ശേഷം മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഇറാന്‍ വിദേശകാര്യമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഡോ. ഹൊസൈൻ ഇന്ത്യയിലെത്തിയത്. ഇന്നലെ പുലർച്ചെ എത്തിയ ഹൊസൈനുമായി കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഉച്ചയ്‌ക്ക് കൂടിക്കാഴ്ച നടത്തി. രാത്രിയിലാണ് പ്രധാനമന്ത്രിയേയും അജിത് ഡോവലിനേയും ഡോ.ഹൊസൈൻ കണ്ടത്.

admin

Recent Posts

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

3 mins ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

10 mins ago

കേരളത്തിൽ മഴ കനക്കും, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…

26 mins ago

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

36 mins ago

നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയ പാർട്ടി ഇന്ന് പ്രതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു;എഎപിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാള്‍

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…

38 mins ago

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

46 mins ago