India celebrates 10th International Day of Yoga; Soldiers do yoga at the borders despite bad weather
ദില്ലി: പത്താമത് അന്താരാഷ്‌ട്ര യോഗാദിനം ആചരിച്ച് ഭാരതം. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഇന്ത്യൻ സൈന്യവും യോഗാ ദിനം ആചരിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
വടക്കൻ അതിർത്തിയിലെ മഞ്ഞുമൂടിയ കുന്നിൻ പ്രദേശങ്ങളിലാണ് സൈനികർ യോഗ അഭ്യസിച്ചത്. കിഴക്കൻ ലഡാക്കിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികരും മലനിരകളിൽ ഇരുന്ന് യോഗാദിനം ആചരിച്ചു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും യോഗ അഭ്യസിച്ചിരുന്നു. 15,000 അടിയിലധികം ഉയരത്തിൽ വടക്കൻ സിക്കിമിലെ മുഗുതാങ് സബ് സെക്ടറിലാണ് ഉദ്യോഗസ്ഥർ യോഗ അഭ്യസിച്ചത്.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകളാണ് പത്താമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നടന്ന പരിപാടികളുടെ ഭാഗമായത്. വിവിധ സ്‌കൂളുകളിലും യോഗ ചെയ്യുന്നതിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ അദ്ധ്യാപകർ നൽകുകയും വിദ്യാർത്ഥികൾ യോഗ അഭ്യസിക്കുകയും ചെയ്തു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…