സ്വാതന്ത്ര്യദിന ചടങ്ങുകൾ തുടങ്ങി; രാജ്യത്ത് കനത്ത സുരക്ഷ, പ്രധാനമന്ത്രി ചെങ്കോട്ടയിൽ, തത്സമയകാഴ്ചകൾ തത്വമയി ന്യൂസിൽ

ദില്ലി: ഇന്ത്യയുടെ 73ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ചടങ്ങുകൾ തുടങ്ങി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്ന ചെങ്കോട്ടയിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീര്‍ പുന:സംഘടന ഉള്‍പ്പെടെയുള്ള സമീപകാല വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത കര്‍ശനമാക്കിയിരിക്കുന്നത്.

അതേസമയം പാകിസ്താന്റെ ഭാഗത്തു നിന്ന് പ്രകോപനം ഉണ്ടായേക്കാവുന്ന തരത്തിലുള്ള വാർത്തകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്തും സംസ്ഥാന തലസ്ഥാനങ്ങളിലും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എൻഎസ്ജിയുടെ സ്നൈപ്പേർസ്, പ്രത്യേക ആയുധങ്ങൾ ഉപയോഗിച്ചുള്ള സൈനീകർ, കൈറ്റ് കാച്ചറുകൾ തുടങ്ങിയ സൈനീകരാണ് ചെങ്കോട്ടക്ക് ചുറ്റും സുരക്ഷ ഒരുക്കുന്നത്.എസ്പിജി, പാരാമിലിട്ടറി ഫോർസ്, സൈന്യത്തിലെ വിവിധ വിഭാഗങ്ങൾ, ട്രാഫിക് പോലീസ് അടക്കമുള്ള 20000 ദല്ലി പോലീസ് എന്നിവരുടെ സംഘത്തെയും സുരക്ഷയ്ക്കായി തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള ആളുകളെ മനസിലാക്കുന്നതിന് ഫേഷ്യൽ റെക്കഗ്നേശ്യൽ‌ സോഫ്റ്റ്വെയർ ഘടിപ്പിച്ച ക്യാമറുകളും ദില്ലി പോലീസ് ഉപയോഗിക്കുന്നുണ്ട്. ആദ്യമായാണ് ദില്ലി പോലീസ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.

500 സിസിടിവി ക്യാമറഖലുടെ നിരീക്ഷണത്തിലായിരിക്കും ചെങ്കോട്ട. റെഡ് ഫോർട്ടിലുള്ള റോഡുകളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. ചെങ്കോട്ടയിലെ പ്രധാന വേദി സുരക്ഷിതമാക്കുന്നതിനുപുറമെ, രാഷ്ട്രപതി ഭവനിലെ “അറ്റ് ഹോം” ചടങ്ങിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവേശന കവാടങ്ങളിലും മെറ്റൽ ഡിറ്റക്ടർ ഡോറുകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്രത്യേക മോട്ടോർ സൈക്കിൾ സ്ക്വാഡുകളെയും വിന്യസിച്ചിട്ടുണ്ട്. വേദിയിലെ എല്ലാ പ്രവേശന സ്ഥലങ്ങളിലും ബാഗേജ് സ്കാനറുകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ നഗരത്തിന്റെ വടക്ക്, മധ്യ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വാഹന പരുശോധനയും വിപുലീകരിച്ചിട്ടുണ്ട്. ആന്റി ഡ്രോൺ ഡിറ്റാച്മെന്റുകളും സ്നിപേർസിനെയും ചെങ്കോട്ടയ്ക്ക് ചുറ്റും വിന്യസിച്ചിട്ടുണ്ട്.

ദില്ലി പോലീസിന്റെയും പാരാമിലിട്ടറി ഫോർസിന്റെയും പ്രത്യേക ശ്രദ്ധ പാർക്കിങ് ഏരിയകളിലുണ്ടാകും. സുരക്ഷയ്ക്കായി നായകളും ഉണ്ടാകും. ചെങ്കോട്ടയിൽ പ്രത്യേക കൺട്രോൾ റൂമും പ്രവർത്തിക്കും. സംശയമുള്ളവരെ നിരീക്ഷിക്കുന്നതിനായി മഫ്ടിയിൽ പോലീസുകാരമുണ്ടാകും . അതേസമയം ദില്ലിയിലെ മെട്രോ സർവ്വീസ് ആഗസ്ത് 15ന് സാധാരണ രീതിയിൽ തന്നെ ഉണ്ടാകും. എന്നാൽ പാർക്കിങ് ഏരിയ ആഗസ്ത് 15 ഉച്ചയ്ക്ക് 2 മണിവരെ തുറക്കില്ല

സനോജ് നായർ

Recent Posts

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

16 mins ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

32 mins ago

ജസ്ന തിരോധാന കേസ് ! പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു ; സീൽ ചെയ്ത കവർ സ്വീകരിച്ച് കോടതി

ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചിത്രങ്ങള്‍ അടക്കമാണ് പിതാവ്…

51 mins ago

കൊച്ചിയിലെ കണ്ണില്ലാത്ത ക്രൂരത അമ്മയുടേതുതന്നെ! ഗർഭിണിയായത് പീഢനത്തിലൂടെ? വീട്ടുകാർ അറിയാതെ മറച്ചുവച്ചു; കേസ് മറ്റൊരു വഴിത്തിരിവിലേക്ക്

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മരണത്തിൽ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പോലീസ്. ഈ…

2 hours ago

ജനങ്ങളെന്താ പൊട്ടന്മാരാണോ ?

കഷ്ടം തന്നെ ! സ്മൃതി ഇറാനിയെ പേടിച്ചോടി രാഹുല്‍ ഗാന്ധി

2 hours ago