ദില്ലി: ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങളെ നിരോധിക്കുന്നു, ഇനി എല്ലാം ആത്മനിര്‍ഭര്‍ ഭാരത്. ചൈനയില്‍ നിര്‍മ്മിക്കുന്ന എയര്‍ കണ്ടീഷണറുകള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചതോടെ ഇന്ത്യന്‍ എ.സി നിര്‍മ്മാതാക്കള്‍ക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനം. അത്യാവശ്യമല്ലാത്ത വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കലും ലക്ഷ്യമാണ്. ചൈനീസ് റെഫ്രിജറന്റുകള്‍ ഉപയോഗിക്കുന്ന എ.സികളുടെ ഇറക്കുമതി വിലക്കി വിദേശ വ്യാപാര ഡയറക്ടര്‍ ജനറലാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
നേരത്തേ ടെലിവിഷനുകള്‍ ഇറക്കുമതിക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. രണ്ട് ഉത്പന്നങ്ങളും സ്വതന്ത്രവ്യാപാര പട്ടികയിലായിരുന്നു ഇതുവരെ. എന്നാൽ ടെലിവിഷന്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ഇറക്കുമതിക്കാര്‍ ഇതിന് ലൈസന്‍സ് നേടണമെന്ന വ്യവസ്ഥ ഇപ്പോൾ കൊണ്ടുവന്നു.
ലോകത്ത് തന്നെ ഏറ്റവും വലിയ എ.സി വിപണികളിലൊന്നാണ് ഇന്ത്യ. അരലക്ഷത്തോളം കോടി രൂപയുടെ വ്യാപാരമാണ് വര്‍ഷം തോറും നടക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇത്തരം ഉത്പന്നങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കാന്‍ പ്രോത്സാഹനം നല്‍കുകയാണ് ഇന്ത്യന്‍ നയം. പ്രതിരോധ സാമഗ്രികളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനായി 100 വസ്തുക്കളുടെ ഇറക്കുമതിക്ക് ആഗസ്റ്റില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സ്വയംപര്യാപ്തതയുടെ പേരിലാണ് ഇറക്കുമതി നിയന്ത്രണങ്ങളെങ്കിലും ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളാണ് പ്രധാന കാരണം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…