India has highest spread of Covid-19: WHO
ദില്ലി:കോവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന.
ഉപവകഭേദമായ എക്സ്ബിബി 1.16 ആണ് ഇന്ത്യയിൽ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കൂടാതെ ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും സാങ്കേതിക വിദഗ്ധ മരിയ വാൻ കെർഖോവ് പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്സ്ബിബി 1.16 വകഭേദമാണ് കോവിഡ് കുതിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ട്. ശരാശരി മൂവായിരമായിരുന്ന കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 10,500 ആയി ഉയർന്നു. ഉപവകഭേദമായ എക്സ്ബിബി 1.16 നിലവിൽ ലോകത്തിലെ 22 രാജ്യങ്ങളിൽ വ്യാപിക്കുന്നുണ്ട്.
ഇന്ത്യയിൽ മഹാരാഷ്ട്രയിലെ പൂനെയിണ് എക്‌സ്ബിബി 1.16 വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. 48 മണിക്കൂറിന് മുകളിൽ നീണ്ട് നിൽക്കുന്ന ശക്തമായ പനി, തൊണ്ട വേദന, ശരീര വേദന, തലവേദന എന്നിവയാണ് എക്‌സ്ബിബി1.16 ന്റെ ലക്ഷണങ്ങൾ. ഈ രോഗികളിൽ രുചിയും മണവും നഷ്ടപ്പെടുന്നതായി കാണാറില്ലെന്നും വിദഗ്ധർ അറിയിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…