Kerala

‘2035ഓടെ ഭാരതത്തിന് ബഹിരാകാശ നിലയമുണ്ടാകുമെന്ന് പ്രതീക്ഷ, ഗഗന്‍യാനിൽ ഒരു വനിതാ പ്രാതിനിധ്യം ഉണ്ടാകും’; എസ് സോമനാഥ്

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ്. 2035ഓടെ ഭാരതത്തിന് ബഹിരാകാശ നിലയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്നോടിയാണ് മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കുന്ന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ് സോമനാഥ്.

ഗഗന്‍യാന്‍ ദൗത്യം വലിയൊരു തുടക്കമാണ്. ഇന്ത്യക്കാരനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതാണ് ഈ ദൗത്യം. അതിനുള്ള തുടക്കമെന്ന നിലയില്‍ ആദ്യത്തെ പടിയാണ് കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ ദൗത്യമെന്നും സോമനാഥ് വ്യക്തമാക്കി.

ഏതെങ്കിലും വിധത്തില്‍ റോക്കറ്റിന് അപകടമുണ്ടായാല്‍ സഞ്ചാരികളെ രക്ഷിക്കാനുള്ള മിഷനായ അബോര്‍ട്ട് മിഷൻ്റെ പരീക്ഷണമാണ് ഇപ്പോള്‍ നടന്നത്. അത് വിജയകരമായിരുന്നു. ഗഗന്‍യാനില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളെല്ലാം സജ്ജീകരിച്ച ടെസ്റ്റ് വെഹിക്കിള്‍ റോക്കറ്റാണ് അബോര്‍ട്ട് മിഷനില്‍ വിക്ഷേപിച്ചത്. ഇനി ഇത്തരത്തിലുള്ള നാലുഘട്ട പരീക്ഷണങ്ങളുണ്ട്. പലഘട്ടങ്ങളില്‍ അപകടം ഉണ്ടായാല്‍ സഞ്ചാരികളെ എങ്ങനെ രക്ഷിക്കാം എന്നതിനാണ് ഈ പരീക്ഷണങ്ങള്‍ നടത്തുന്നത്. ആളില്ലാത്ത പരീക്ഷണങ്ങളും നടക്കാനുണ്ട്. അതിനെല്ലാം ശേഷം മാത്രമേ ബഹിരാകാശത്തേയ്ക്ക് ആളെ കൊണ്ടുപോകാന്‍ കഴിയൂവെന്നും സോമനാഥ് പറഞ്ഞു.

സ്ത്രീ ഹ്യുമിനോയ്ഡ് ആയ വ്യോമമിത്ര ആളില്ലാതെ പോകുന്ന ആദ്യപരീക്ഷണത്തില്‍ ഉണ്ടാകുമെന്ന് ചോദ്യത്തിന് മറുപടിയായി എസ് സോമനാഥ് പറഞ്ഞു. സഞ്ചാരികളുടെ കൂട്ടത്തില്‍ ഒരു വനിതാ പ്രാതിനിധ്യം ആണ് ആഗ്രഹിക്കുന്നത്. വനിതകള്‍ ഉണ്ടാകുമോയെന്ന് തനിക്ക് പറയാനാവില്ല. അത് എയര്‍ഫോഴ്‌സിനേ പറയാന്‍ സാധിക്കൂവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. രാജ്യത്ത് സയന്‍സ് സാങ്കേതിക രംഗങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യം നമ്മള്‍ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. ചന്ദ്രയാന്‍ 3-ൻ്റെ പിന്നില്‍ എത്രയോ വനിതകളാണ് പ്രവര്‍ത്തിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

2035-ല്‍ ബഹിരാകാശത്ത് സ്‌പെയ്‌സ് സ്റ്റേഷന്‍ നിര്‍മ്മിക്കണമെന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. മനുഷ്യന് അവിടെ പോയി സ്‌പെയ്‌സ് സ്റ്റേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ശേഷിയുണ്ടാക്കണം. ഒരു ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍ ബഹിരാകാശത്ത് ഉണ്ടാക്കാന്‍ കഴിയണമെന്നാണ് പ്രതീക്ഷയെന്നും എസ് സോമനാഥ് പറഞ്ഞു.

anaswara baburaj

Recent Posts

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

2 mins ago

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

12 mins ago

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കടന്ന കേസ്! പ്രതി അലൻ പട്ടാമ്പിയിൽ നിന്ന് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…

18 mins ago

ലോകത്തിന് കേരളത്തെ ടൂറിസത്തിലൂടെ ഒരു പുതിയ രുചിയെന്നപോലെ പരിചയപ്പെടുത്തും

ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി I RAHESH G…

26 mins ago

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

1 hour ago

ഗർഭം ധരിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം എത്രയാണ് ?

എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?

1 hour ago