Categories: General

മോദിയുടെ കരങ്ങളിൽ ഭാരതം സുരക്ഷിതം ! ഓപ്പറേഷൻ സിന്ദൂറിൽ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകളിൽ കേരളത്തിലെ ന്യൂനപക്ഷങ്ങളും സന്തുഷ്ടർ ; സർവ്വേ ഫലം പുറത്ത്

തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂറിലും തുടർന്നുണ്ടായ സംഭവ വികാസങ്ങളിലും ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകളിൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾ സന്തുഷ്ടരെന്ന് സർവ്വേ റിപ്പോർട്ട്.
സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ നിന്നായി സർവേയിൽ 2184 പേരാണ് പൊളിറ്റിക്കൽ വൈബ്’ സംഘടിപ്പിച്ച പങ്കെടുത്തത്.

സർക്കാർ നടപടിക്കും വെടിനിർത്തലിനും ശക്തമായ പിന്തുണ ഇന്ത്യ വെടിനിർത്തൽ അംഗീകരിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്ന് 72 ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടു. 80 ശതമാനത്തിലധികം പേർ ഇതിൽ സംതൃപ്‌തി പ്രകടിപ്പിച്ചു. 5 പോയിന്റ് സ്കെയിലിൽ തീരുമാനത്തിന് 4 അല്ലെങ്കിൽ 5 വരെ എന്ന റേറ്റിങ് ആണ് ആളുകൾ നൽകിയത് എന്നത് ചെറിയ കാര്യമല്ല. അതിൽ കേരളത്തിലെ പ്രധാന ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർ മോദി സർക്കാരിന്റെ തീരുമാനങ്ങളോട് കാണിച്ച പിന്തുണ മിതത്വമുള്ളതും എന്നാൽ കൂടുതൽ അർത്ഥവത്തുമായിരുന്നു.

70.74 ശതമാനം പേർ വെടിനിർത്തൽ തീരുമാനത്തോട് യോജിച്ചു. 45.86 ശതമാനം പേർ മോദി സർക്കാർ മറ്റൊരു കാലാവധിക്ക് കൂടി അർഹരാണെന്ന് വിശ്വസിക്കുന്നു. 82.66 ശതമാനം പേർ ഇന്ത്യ യുദ്ധത്തിൽ നിർണായകമായി വിജയിച്ചുവെന്ന് പറഞ്ഞു.

എന്നാൽ രാഹുൽ ഗാന്ധി കൂടുതൽ മികച്ച പ്രകടനം കാഴ്‌ചവെക്കുമായിരുന്നോ എന്ന ചോദ്യത്തിന്, 65.73 ശതമാനം പേർ ‘ഇല്ല’ എന്ന ഉത്തരമാണ് നൽകിയത്. ദേശീയ പ്രതിസന്ധികളിൽ നിലവിലെ സർക്കാരിന്റെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നാണ് ഈ അഭിപ്രായം സൂചിപ്പിക്കുന്നത്.

ക്രിസ്ത്യൻ വോട്ടർമാർക്കിടയിൽ, പ്രത്യേകിച്ച് ദേശീയ സുരക്ഷാ കാര്യങ്ങളിലും സൈനിക ഫലപ്രാപ്‌തിയിലും കേന്ദ്രസർക്കാരിന് പിന്തുണ ഏറുന്നുവെന്നാണ് ഈ ഫലങ്ങൾ വ്യക്തമാക്കുന്നത്.
കേരളത്തിലെ ഏറ്റവും ശക്തമായ ന്യൂനപക്ഷമായ മുസ്ലീം വിഭാഗവും കേന്ദ്ര നീക്കങ്ങളെ എതിർത്തില്ല എന്നതാണ് പ്രധാന കാര്യം. കേരളത്തിലെ ജനസംഖ്യയുടെ 26.56 ശതമാനത്തോളം വരുന്ന മുസ്ലിം വിഭാഗവും ഓപ്പറേഷൻ സിന്ദൂർ എന്ന പ്രത്യാക്രമണ നടപടിയെ വിശാലമായ രീതിയിലാണ് നോക്കി കണ്ടത്. അതിനെ ദേശീയ താൽപര്യമുള്ള വിഷയം എന്ന നിലയിൽ തന്നെ തങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങളിൽ അടിയുറച്ചുകൊണ്ട് അവർ സമീപിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. 77.47 ശതമാനം പേർ ഇന്ത്യയുടെ വെടിനിർത്തൽ തീരുമാനത്തെ പിന്തുണച്ചു 63.66 ശതമാനം പേർ ഇന്ത്യ യുദ്ധം ജയിച്ചു എന്ന് പറഞ്ഞു, ഇത് സായുധ സേനയോടുള്ള വിശ്വാസത്തിന്റെ പ്രതീകമായി കണക്കാക്കാം 79.40 ശതമാനം പേർ സർക്കാർ ആധുനിക ആയുധങ്ങൾ വാങ്ങിയത് സൈന്യത്തെ ശക്തിപ്പെടുത്തിയെന്ന് സമ്മതിച്ചു എന്നാൽ മോദി സർക്കാർ മറ്റൊരു കാലാവധി അർഹിക്കുന്നുവെന്ന് 27.85% പേർ മാത്രമേ അഭിപ്രായപ്പെട്ടുള്ളൂ രാഹുൽ ഗാന്ധി സാഹചര്യം കൂടുതൽ നന്നായി കൈകാര്യം ചെയ്യുമായിരുന്നു എന്ന് 59.06 ശതമാനം പേർ വിശ്വസിച്ചു.വ്യാപക പ്രശംസ ഏറ്റുവാങ്ങി സായുധ സേന ഇന്ത്യൻ സായുധ സേനയ്ക്ക് കാര്യമായ പൊതുജനപിന്തുണ ലഭിച്ചു എന്നതാണ് സർവേ വ്യക്തമാക്കുന്നത്.

പ്രതികരിച്ചവരിൽ 91 ശതമാനത്തിലധികം പേർ ഓപ്പറേഷൻ സിന്ദൂർ കൈകാര്യം ചെയ്‌ത രീതിയെ പ്രശംസിച്ചു. അതിർത്തിയിലെ വെടിനിർത്തൽ ലംഘനങ്ങൾക്കെതിരായ പ്രതികരണത്തിന് ഏകദേശം 90 ശതമാനം പേർ സമാനമായി ഉയർന്ന റേറ്റിംഗുകൾ നൽകി. സർക്കാർ പുതിയ ആയുധങ്ങൾ വാങ്ങുന്നത് സൈന്യത്തെ ഗണ്യമായി ശക്തിപ്പെടുത്തിയെന്ന് 91.32 ശതമാനം പേർ അഭിപ്രായപ്പെട്ടു. ആധുനിക ആയുധ സംഭരണത്തിനുള്ള പിന്തുണ ഓരോ വിഭാഗത്തിൽ ഉടനീളവും വളരെ ഉയർന്നതായിരുന്നു. എന്തെന്നാൽ ഇക്കാര്യത്തിൽ 79.40 ശതമാനം മുസ്ലീങ്ങളും 87.76 ശതമാനം ക്രിസ്ത്യാനികളും യോജിച്ചു.

ദേശീയ സുരക്ഷാ ഭീഷണികളോടുള്ള ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ ഉറച്ച പ്രതികരണം കേരളത്തിലുടനീളം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു എന്നതാണ് സർവ്വേ ഫലങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സുരക്ഷിതവും സമൃദ്ധവുമായ ഇന്ത്യയ്‌ക്കായുള്ള ശക്തമായ വക്താവായി കൂടുതൽ വോട്ടർമാർ ബിജെപിയെ കാണാൻ തുടങ്ങിയതോടെ, കേരളത്തിൽ ബിജെപിയുടെ സാധ്യതകൾക്ക് പ്രതീക്ഷ ഏറുകയാണ്.

Anandhu Ajitha

Recent Posts

JNU വിൽ വീണ്ടും ഭീകരവാദം തലയുയർത്തുമ്പോൾ !!!

ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…

38 minutes ago

ഐഎൻഎസ് അരിസൂദൻ! ഭാരതത്തിന്റെ സമുദ്രസുരക്ഷയിലെ പുതിയ കരുത്ത്

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…

3 hours ago

പ്രപഞ്ചത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വസ്തു ! നടുങ്ങി ശാസ്ത്രലോകം !

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…

3 hours ago

ലോട്ടറി എടുത്ത് പണം പാഴാക്കുന്ന മലയാളികൾക്ക് അറിയാത്ത കാര്യം! R REJI RAJ

ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…

3 hours ago

ലോകം എഴുതി തള്ളിയവൻ അന്ന് ഭാരതത്തിന്റെ വജ്രായുധമായി മാറി | HAL HF 24 MARUT

ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…

3 hours ago

ലോകത്തെ വിറപ്പിച്ച ഇസ്‌ലാമിക ചക്രവർത്തി പോലും ആ ധൈര്യത്തിന് മുന്നിൽ പേടിച്ചോടി | RAMPYARI GURJAR

ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…

3 hours ago