ജൈസ്മിൻ ലംബോറിയ
ലണ്ടൻ:2025-ലെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഭാരതം. രണ്ട് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവ ഉൾപ്പെടെ നാല് മെഡലുകളാണ് ഇന്ത്യൻ ടീം നേടിയത്. 4 മെഡലുകളും നേടിയത് വനിതാ താരങ്ങളാണ്.
വനിതകളുടെ 57 കിലോ വിഭാഗത്തിൽ ജൈസ്മിൻ ലംബോറിയയും 48 കിലോ വിഭാഗത്തിൽ മീനാക്ഷി ഹൂഡയും സ്വർണ മെഡൽ നേടിയപ്പോൾ 80 കിലോ വിഭാഗത്തിൽ നൂപുർ ഷിയോറാൻ വെള്ളി മെഡലും 80 കിലോ വിഭാഗത്തിൽ പൂജ റാണി വെങ്കലവും നേടി.
പാരീസ് ഒളിമ്പിക്സിലെ മോശം പ്രകടനത്തിന് ശേഷം ഒരു വർഷം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായാണ് ജൈസ്മിൻ ലംബോറിയയുടെ ഈ സ്വർണ്ണ നേട്ടം. 57 കിലോ വിഭാഗം ഫൈനലിൽ പോളണ്ടിന്റെ പ്രമുഖ താരവും പാരീസ് ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവുമായ ജൂലിയ സെറമേറ്റയെയാണ് ജൈസ്മിൻ നേരിട്ടത്. ആദ്യ റൗണ്ടിൽ പിന്നോട്ട് പോയ ശേഷം, തന്റെ നീളവും തന്ത്രപരമായ നീക്കങ്ങളും ഉപയോഗിച്ച് ജൈസ്മിൻ ശക്തമായ തിരിച്ചുവരവ് നടത്തി. ഒടുവിൽ 4-1 എന്ന സ്കോറിനാണ് ജൈസ്മിൻ വിജയം നേടിയത്.
വനിതകളുടെ 48 കിലോ വിഭാഗം ഫൈനലിൽ, മൂന്ന് തവണ ലോക ചാമ്പ്യനും ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവുമായ കസാക്കിസ്ഥാന്റെ നസീം ക്വിസൈബായിയെയാണ് മീനാക്ഷി ഹൂഡ പരാജയപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് ലോകകപ്പ് ഫൈനലിൽ നസീം ക്വിസൈബായിയോട് ഏറ്റ തോൽവിക്ക് മീനാക്ഷി ഈ വിജയത്തിലൂടെ പകരം വീട്ടി.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…