India needs such a person who understands the concerns of the people and understands the world; Sri Sri Ravi Shankar appreciated the leadership of the Prime Minister
ദില്ലി: രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അഭിനന്ദാർഹമാണെന്ന് ആത്മീയ നേതാവും ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ. ഇന്ന് ഭാരതത്തിന് ലോകമെമ്പാടു നിന്നും അർഹമായ അംഗീകാരവും ബഹുമാനവും ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
“കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നാം അഭിമാനിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലൂടെ ലോകമെമ്പാട് നിന്നും അർഹമായ ആദരവ് നമ്മുക്ക് ലഭിക്കുന്നു. ജനങ്ങളുടെ ആശങ്കകൾ മനസിലാക്കുന്ന, ലോകത്തെ മനസിലാക്കുന്ന, രാജ്യത്തിന്റെ സംസ്കാരം മനസിലാക്കുന്ന ഇങ്ങനെയൊരു വ്യക്തിയെയാണ് ഭാരതത്തിന് ആവശ്യം”.
രാമക്ഷേത്ര നിർമ്മാണത്തിനായുള്ള പ്രധാനമന്ത്രിയുടെ അർപ്പണബോധം നാം കണ്ടതാണ്. റെക്കോർഡ് സമയത്തിനുള്ളിലാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്. വരുന്ന തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ ഉത്സവമായി കാണണം. തെരഞ്ഞെടുപ്പിൽ എല്ലാവരും പങ്കാളിയാകണം. ഒരു പൗരനെന്ന നിലയിൽ തെരഞ്ഞെടുപ്പ് വേളയിൽ വോട്ട് ചെയ്യേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. വോട്ട് ചെയ്യാൻ തയ്യാറാകാത്തവരോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…