India offers emergency financial assistance to Maldives; The action follows a request by the Muizu government
ദില്ലി: മാലദ്വീപിന് അടിയന്തര ധനസഹായം വാഗ്ദാനം ചെയ്ത് ഭാരതം. 50 മില്യൺ ഡോളറിന്റെ സർക്കാർ ട്രഷറി ബില്ലുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്ക് നീട്ടിക്കൊണ്ടാണ് ഇന്ത്യ മാലിദ്വീപിന് അടിയന്തര സാമ്പത്തിക സഹായം നൽകുന്നത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഇത്തരത്തിൽ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) മാലദ്വീപ് ഗവൺമെൻ്റിന്റെ 50 മില്യൺ ഡോളറിന്റെ ട്രഷറി ബില്ലുകൾ ഒരു വർഷത്തേക്ക് സബ്‌സ്‌ക്രൈബ് ചെയ്തതായി മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. മുൻ സബ്‌സ്‌ക്രിപ്‌ഷന്റെ കാലാവധി പൂർത്തിയാകുന്ന തീയതി മുതലാണ് പുതിയ സബ്സ്ക്രിപ്ഷൻ.
നേരത്തെ മേയിലാണ് ഇത്തരത്തിൽ ട്രഷറി ബില്ലുകൾ എസ്ബിഐ സബ്സ്ക്രൈബ് ചെയ്തത്. മാലദ്വീപ് ഗവൺമെൻ്റിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ അടിയന്തിര സാമ്പത്തിക സഹായമെന്നും പ്രസ്താവനയിലുണ്ട്. ആവശ്യഘട്ടങ്ങളിൽ ഇന്ത്യ മാലദ്വീപിനെ സഹായിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും ഇന്ത്യൻ ഹൈക്കമ്മീഷണറുടെ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ സഹായത്തിന് മാലദ്വീപ് ടൂറിസം മന്ത്രി അഹമ്മദ് അദീബ് നന്ദി അറിയിച്ചു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…