ദില്ലി: ഏഷ്യയിലെ മുകച്ച സർവ്വകലാശാലകളുടെ റാങ്കിംഗിൽ ചൈനയെ പിന്തള്ളി ഭാരതം ഒന്നാമതെത്തി. ക്യു.എസ് ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ് 2024ൽ ഭാരതത്തിൽ നിന്നുള്ള 37 സർവകലാശാലകൾ കൂടി ഇടംപിടിച്ചു. ഏഷ്യയിലെ മികച്ച സർവകലാശാലകളിൽ അധികവും ഭാരതത്തിലാണുള്ളത്. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഭാരതത്തിന്റെ ഉന്നത മേഖലയിലെ കുതിപ്പ്.
നാൽപതാം റാങ്ക് നേടിയ ബോംബെ ഐഐടിയാണ് രാജ്യത്ത് പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. ഏഷ്യയിൽ ആകെ 856 സർവകലാശാലകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, രാജ്യത്തെ ഏഴ് സർവകലാശാലകൾ മികച്ച 100 സർവകലാശാലകളിൽ ഇടം നേടിയിട്ടുണ്ട്. ഐഐടി-ഡൽഹി (46), ഐഐടി-മദ്രാസ് (53), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (58), ഐഐടി-ഖരഗ്പൂർ (59), ഐഐടി-കാൺപൂർ (63), ഡൽഹി യൂണിവേഴ്‌സിറ്റി (94).എന്നിവയാണ് ക്യുഎസ് ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ 2024 ലെ ആദ്യ 100-ൽ ഇടം നേടിയ മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾ.
റാങ്കിംഗിൽ 133 സർവകലാശാലകളുമായി ചൈനയാണ് രണ്ടാമത്. 96 സർവകലാശാലകളുമായി ജപ്പാൻ മൂന്നാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശകലനത്തിൽ വൈദഗ്ദ്ധ്യം നേടിയ യുകെ ആസ്ഥാനമായുള്ള കമ്പനിയായ ക്വാക്വരെല്ലി സൈമണ്ട്‌സ് (ക്യുഎസ്) ആണ് പട്ടിക തയ്യാറാക്കിയത്. 10 സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ കൃത്യമായ പ്രവർത്തനങ്ങളും ഏകോപനവുമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭാരതത്തിന്റെ കുതിപ്പിന് പിന്നിലുള്ളത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ക്യുഎസ് റാങ്കിംഗിൽ വൻ മുന്നേറ്റമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2014-ൽ ഭാരതത്തിൽ നിന്ന് കേവലം 16 സർവകലാശാലകൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് അത് 148 ആയി മാറിയിരിക്കുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…