Categories: India

ജമ്മു കാശ്മീരില്‍ വന്‍ ആയുധവേട്ട: എകെ 47 തോക്കുകളുമായി വന്ന ട്രക്ക് പിടിച്ചെടുത്തു;മൂന്നുപേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കത്വയില്‍ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിര്‍ത്തിയില്‍ വച്ചാണ് പൊലീസ് ട്രക്ക് പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റു ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. ട്രക്കില്‍ നിന്നും ആറ് എകെ 47 തോക്കുകളും പിടി കൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തുവരികയാണ്. ഭീകരര്‍ക്ക് കൈമാറാനാണ് ആയുധങ്ങളുമായി പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ട്രക്കില്‍ ഒളിപ്പിച്ചുവച്ച ആയുധങ്ങളുടെ പൂര്‍ണമായ കണക്കെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആയുധങ്ങള്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ട്രക്ക് പിടികൂടിയത്.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

6 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

8 hours ago