India

ആണവരംഗത്ത് വൻ കുതിപ്പുമായി ഭാരതം; അടുത്ത മൂന്നുവര്‍ഷത്തിനിടെ പത്ത് ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ

ദില്ലി:രാജ്യത്ത് അടുത്ത മൂന്ന് വര്‍ഷത്തിനിടെ പത്ത് ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഭാരതം. കര്‍ണാടകയിലെ കൈഗയില്‍ അടുത്ത വര്‍ഷം ആദ്യത്തെ റിയാക്ടര്‍ നിര്‍മാണത്തിന് തുടക്കമാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ കൈഗ യൂണിറ്റ് 5, 6 എന്നിവയുടെ നിര്‍മാണം 2023ല്‍ ഉണ്ടാകുമെന്നും ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പാര്‍ലമെന്ററി പാനലിനെ അറ്റോമിക് എനര്‍ജി വകുപ്പ് അറിയിച്ചു.

പദ്ധതികൾക്കായി മൊത്തം 1.05 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ ചെലവ് ലാഭിക്കുന്നതിനും സമയം കുറയ്ക്കുന്നതിനുമായിട്ടാണ് പത്ത് റിയാക്ടറുകള്‍ക്ക് ഒരുമിച്ച് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഗൊരഖ്പൂര്‍ മൂന്ന്, നാല് യൂണിറ്റുകള്‍ക്കും കൈഗ അഞ്ച്, ആറ് യൂണിറ്റുകള്‍ക്കുമുള്ള ടര്‍ബൈന്‍ ദ്വീപിനുള്ള എന്‍ജിനീയറിംഗ്, സംഭരണം, നിര്‍മ്മാണ പാക്കേജ് അനുവദിച്ചതായി അറ്റോമിക് എനര്‍ജി വകുപ്പ് അറിയിച്ചു.

B4 Admin

Recent Posts

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

21 minutes ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

1 hour ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

1 hour ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

5 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

8 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

8 hours ago