ദില്ലി: നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ യുഎസില്‍ നിന്ന് അത്യാധുനിക ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടികള്‍ ഇന്ത്യ പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥ തലത്തിലെ കാലതാമസം മൂലം പദ്ധതി ഏറെ നാളായി തടസപ്പെട്ടിരുന്നു.
ശത്രു രാജ്യത്തിന്റെ അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയുള്ള എംഎച്ച്-60 ആര് സീഹോക് ഹെലികോപ്പ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. 10.9 കോടി രൂപയാണ് ഒരു ഹെലികോപ്റ്ററിന് ചിലവാകുന്ന തുക. അനുബന്ധ ഉപകരണങ്ങള്‍, സ്പെയര്‍ പാര്‍ട്സുകള്‍, സാങ്കേതിക സഹായം, നവീകരണം തുടങ്ങിയവയുള്‍പ്പെടെയാണ് ഇത്രയും തുക.
24 സീഹോക് ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. യുഎസ് കരസേന ഉപയോഗിക്കുന്ന യുഎച്ച് 60 ഹെലികോപ്റ്ററിന്റെ നാവിക പതിപ്പാണ് എംഎച്ച്-60ആര് സീഹോക്ക്. കപ്പലുകള്‍. അന്തര്‍വാഹിനികള്‍ എന്നിവയെ ആക്രമിച്ച് തകര്‍ക്കാനുള്ള ആയുധങ്ങള്‍ ഇവയിലുണ്ട്. ഇവയുടെ സഹായത്തോടെ അന്തര്‍വാഹികളുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സാധിക്കും.
വളരെ അധികം നേരം പറക്കാന്‍ സാധിക്കുമെന്നതിനാല്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കും ഇവയെ നിയോഗിക്കാനാകും. റഡാര്‍ ഒഴികെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇതില്‍ നിന്ന് വളരെ പെട്ടന്ന് അഴിച്ചുമാറ്റാനും ഘടിപ്പിക്കാനും സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.
നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള ഹെലികോപ്റ്ററുകള്‍ക്ക് പകരക്കാരനായാണ് സിഹോക്ക് എത്തുന്നത്. തുടര്‍ച്ചയായി രണ്ടുമണിക്കൂറിലധികം ആകാശത്ത് പറന്നുനില്‍ക്കാന്‍ സാധിക്കുന്ന സീ ഹോക്കിന് 278 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കും. 14 സൈനികരെ വഹിക്കാന്‍ സാധിക്കും.
ഈയിടെ യുഎസില്‍ നിന്ന് ചിനൂക്, അപ്പാഷെ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങിയിരുന്നു. ഇവയുടെ ആദ്യബാച്ച് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് പുതിയ ഹെലികോപ്റ്ററുകള്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ പോകുന്നത്.
ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…
തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…
ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…