India to make history! Indian pilot Shubham Shukla's spaceflight on June 11
ദില്ലി : ഭാരതം ബഹിരാകാശ യാത്രയിൽ ഒരു നിർണായക അദ്ധ്യായം കുറയ്ക്കാൻ ഒരുങ്ങുന്നു. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ജൂൺ 11 ന്.ഇന്ത്യൻ സമയം വൈകിട്ട് 5.52-നാണ് ആക്‌സിയം ഫോർ ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകുക. നേരത്തെ ജൂൺ എട്ടിനാണ് ദൗത്യം തീരുമാനിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്.ദൗത്യത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പൗരനായി ശുഭാംശു ശുക്ല മാറും. ആക്‌സിയം സ്‌പേസിന്റെയും നാസയുടെയും ഐ എസ് ആർ ഒ യുടെയും സംയുക്ത ദൗത്യമാണിത്. 14 ദിവസം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലുണ്ടാകും.ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാകാനുള്ള പരിശീലനത്തിന്റെ ഭാഗമാണ് ആക്‌സിയം ഫോർ ദൗത്യം.
അതേസമയം കഴിഞ്ഞ എട്ട് മാസത്തോളമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയ്സിലും പരിശീലനം നടത്തിവരികയാണ് ശുക്ല. 60 മില്യൺ ഡോളറിലധികം ചെലവഴിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര. നാലുപേരടങ്ങുന്ന സംഘമായിരിക്കും യാത്രയിൽ. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ദൗത്യം.അതേസമയം ബഹിരാകാശയാത്രയില്‍ ഇന്ത്യയില്‍നിന്നുള്ള ചില ഭക്ഷണങ്ങള്‍ അദ്ദേഹം കൊണ്ടുപോകുമെന്നാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) പുറത്തുവിട്ട വിവരം. മാങ്ങകൊണ്ടുള്ള മധുരമുള്ള ഒരു പാനീയം, അരി, മൂങ് ദാല്‍ ഹല്‍വ എന്നീ ഭക്ഷണങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഉന്മേഷം നല്‍കുന്ന മാമ്പഴപാനീയം മൈക്രോഗ്രാവിറ്റിയില്‍ ഒരു സിപ്പര്‍ ഉപയോഗിച്ചാണ് കുടിക്കുക, ഒട്ടിപ്പിടിക്കാത്ത പ്രകൃതമായതിനാല്‍ അരി കൊണ്ടുപോകുന്നത് വെല്ലുവിളിയായേക്കാം. കൂടുതല്‍ മധുരമേറിയ മൂങ് ദാല്‍ ഹല്‍വ നന്നായി പാക്ക് ചെയ്താണ് ബഹിരാകാശനിലയത്തിലേക്ക് കൊണ്ടുപോകുന്നത്.
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…