Indian Embassy in New York, Niagara Falls Lit Up in Tricolour to Mark PM Modi's Historic Visit
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനം അടയാളപ്പെടുത്താനും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വളർന്നുവരുന്ന സൗഹൃദം ആഘോഷിക്കാനും ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ത്രിവർണ്ണ പതാകയിൽ തിളങ്ങി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും നരേന്ദ്ര മോദിയും തങ്ങളുടെ രാജ്യങ്ങളുടെ ബന്ധത്തിൽ ഒരു പുതിയ യുഗത്തെ വാഴ്ത്തിയ ദിവസത്തിലാണ് ഈ ആഘോഷം.
ന്യൂയോർക്കിലെ ഇന്ത്യൻ എംബസി കെട്ടിടം നരേന്ദ്രമോദിയുടെ വരവോടെ ത്രിവർണ്ണ പതാകയിൽ തിളങ്ങി.
ഈ ചരിത്രനിമിഷത്തെ കുറിച്ച് ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു.
“#HistoricStateVisit2023 അടയാളപ്പെടുത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. @IndiainNewYork ന്റെ കെട്ടിടം ത്രിവർണ്ണ പതാകയിൽ തിളങ്ങുന്നു. ഇന്ത്യ-യുഎസ് സൗഹൃദം നീണാൾ വാഴട്ടെ!” എംബസി കെട്ടിടത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
“രണ്ട് വലിയ രാഷ്ട്രങ്ങൾ, രണ്ട് വലിയ സുഹൃത്തുക്കൾ, രണ്ട് വലിയ ശക്തികൾ. ചിയേഴ്സ്,” ഇന്ത്യൻ പ്രധാനമന്ത്രിക്ക് ബഹുമാനാർത്ഥം സംഘടിപ്പിച്ച അത്താഴവിരുന്നിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി മോദിയോട് പറഞ്ഞു. “നിങ്ങൾ ഒരു സാധുവായ മനുഷ്യനാണ് പക്ഷെ പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ നിങ്ങൾ വളരെ ശക്തനാണ്.” എന്നാണ് മറുപടിയായി മോദി പറഞ്ഞത്.
അതേസമയം, ഈ ഒരു ചരിത്ര നിമിഷത്തിൽ നയാഗ്ര വെള്ളച്ചാട്ടം ത്രിവർണ്ണപതാകയുടെ നിറങ്ങളിൽ കുളിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങളും എംബസി പങ്കിട്ടു.
ഇന്നലെ രാവിലെ, വൈറ്റ് ഹൗസിലെ നോർത്ത് ലോണിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും നൽകിയ സ്‌റ്റേറ്റ് ഡിന്നറിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു. 400-ലധികം അതിഥികളെ അത്താഴത്തിന് ക്ഷണിച്ചിരുന്നു. അവരിൽ ടെക് ലോകത്തെ പ്രമുഖരും ശതകോടീശ്വരന്മാരും വ്യവസായികളും ഉൾപ്പെട്ടിരിന്നു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…