INDIAN FLAG
ഇനി ഇസ്ലാമിക പതാകയ്ക്ക് പകരം ദേശീയപതാക പാറിപ്പറക്കും!!! നിർണ്ണായക നീക്കവുമായി സർക്കാർ | INDIAN FLAG
കർണാടകയിൽ ഇനി ഭീകരർക്കോ, മത തീവ്രവാദികൾക്കോ ഒരു സ്ഥാനവുമില്ല. അതിനുള്ള ശക്തമായ നീക്കങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. ഇസ്ലാമിക പതാകകൾ നീക്കം ചെയ്ത് കോളാറിലെ ക്ലോക്ക് ടവറിൽ ത്രിവർണ്ണ പതാക ഉയർത്തി. 75 വർഷത്തിന് ശേഷം ആദ്യമായാണ് കർണാടക കോളാറിലെ ക്ലോക്ക് ടവറിൽ ത്രിവർണ്ണ പതാക ഉയർത്തിയത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി പച്ച നിറം പൂശിയ കോളാറിലെ പ്രശസ്തമായ ക്ലോക്ക് ടവറിൽ ഉയർന്ന് കണ്ടിരുന്നത് മറ്റ് പതാകകളാണ്. ത്രിവർണ്ണ പതാക ഉയർത്താനെത്തിയവർക്ക് ദ്രുതകർമ സേനയെ വിന്യസിപ്പിച്ച് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.
പ്രാദേശിക മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഇസ്ലാം പതാകകൾ നീക്കം ചെയ്തത്. ക്ലോക്ക് ടവർ വെള്ള നിറത്തിൽ പെയിന്റ് ചെയ്ത ശേഷമാണ് ദേശീയ പതാക ഉയർത്തിയത് . ജില്ലാ അധികൃതർ ക്ലോക്ക് ടവറിൽ ഉയർത്തിയ ഇസ്ലാമിക പതാകകൾ നീക്കം ചെയ്യുന്നവേളയിൽ കോളാർ പോലീസ് സൂപ്രണ്ട് ഡി.ദേവരാജുവും സ്ഥലത്തുണ്ടായിരുന്നു. അതേസമയം ഇസ്ലാമിക പതാകകൾ നീക്കം ചെയ്തതിനെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട് . എന്നാൽ, കൂടുതൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട് . നേരത്തെ, കോളാറിൽ നിന്നുള്ള ലോക്‌സഭാ എംപി മുനിസ്വാമി ക്ലോക്ക് ടവറിൽ ഉയർത്തിയ ഇസ്ലാമിക പതാകകൾ മാറ്റിസ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും അതേ സ്ഥലത്ത് ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ക്ലോക്ക് ടവർ വിവാദം തുടരുന്നതിനിടെ ജില്ലാ അധികാരികൾ 144 പ്രഖ്യാപിച്ചിരുന്നു . പിന്നാലെ വെള്ളിയാഴ്ച ബിജെപി എംപി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ക്ലോക്ക് ടവറിൽ ത്രിവർണ പതാക ഉയർത്തുന്നതുവരെ പ്രതിഷേധം തുടരുമെന്ന് മുനിസ്വാമിയും പ്രഖ്യാപിച്ചിരുന്നു. 75 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ക്ലോക്ക് ടവറിൽ ഇന്ത്യൻ ത്രിവർണപതാക പതിക്കാൻ ഒരു പ്രത്യേക സമുദായത്തിന്റെ പതാക വഴിയൊരുക്കിയതായി ശനിയാഴ്ച മുനിസ്വാമി ട്വിറ്ററിൽ കുറിച്ചു. 1930 ൽ മുസ്തഫ സാഹിബ് എന്ന വ്യാപാരിയാണ് കോളാർ പട്ടണത്തിലെ ക്ലോക്ക് ടവർ നിർമ്മിച്ചത്. അതേസമയം ഹിജാബ് കേസില്‍ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതിയിലെ സ്പെഷ്യല്‍ ബെഞ്ച് ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
കോവൈ റഹമത്തുള്ള, എസ്.ജമാല്‍ മുഹമ്മദ് ഉസ്മാനിയ എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കോവൈ റഹമത്തുള്ളയെ തിരുനെല്‍വേലിയില്‍ നിന്നും എസ്.ജമാല്‍ മുഹമ്മദ് ഉസ്മാനിയെ തഞ്ചാവൂരില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രിയാണ് ഇരുവരുടെയും അറസ്റ്റ് നടന്നത്. തമിഴ്‌നാട് തൗഹീദ് ജമാഅത്ത് (ടി.എന്‍.ടി.ജെ) ഭാരവാഹികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ കര്‍ണാടകയിലും തമിഴ്നാട്ടിലും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…