Featured

ഇനി ഇസ്ലാമിക പതാകയ്ക്ക് പകരം ദേശീയപതാക പാറിപ്പറക്കും!!! നിർണ്ണായക നീക്കവുമായി സർക്കാർ

ഇനി ഇസ്ലാമിക പതാകയ്ക്ക് പകരം ദേശീയപതാക പാറിപ്പറക്കും!!! നിർണ്ണായക നീക്കവുമായി സർക്കാർ | INDIAN FLAG

കർണാടകയിൽ ഇനി ഭീകരർക്കോ, മത തീവ്രവാദികൾക്കോ ഒരു സ്ഥാനവുമില്ല. അതിനുള്ള ശക്തമായ നീക്കങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. ഇസ്ലാമിക പതാകകൾ നീക്കം ചെയ്ത് കോളാറിലെ ക്ലോക്ക് ടവറിൽ ത്രിവർണ്ണ പതാക ഉയർത്തി. 75 വർഷത്തിന് ശേഷം ആദ്യമായാണ് കർണാടക കോളാറിലെ ക്ലോക്ക് ടവറിൽ ത്രിവർണ്ണ പതാക ഉയർത്തിയത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി പച്ച നിറം പൂശിയ കോളാറിലെ പ്രശസ്തമായ ക്ലോക്ക് ടവറിൽ ഉയർന്ന് കണ്ടിരുന്നത് മറ്റ് പതാകകളാണ്. ത്രിവർണ്ണ പതാക ഉയർത്താനെത്തിയവർക്ക് ദ്രുതകർമ സേനയെ വിന്യസിപ്പിച്ച് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.

പ്രാദേശിക മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഇസ്ലാം പതാകകൾ നീക്കം ചെയ്തത്. ക്ലോക്ക് ടവർ വെള്ള നിറത്തിൽ പെയിന്റ് ചെയ്ത ശേഷമാണ് ദേശീയ പതാക ഉയർത്തിയത് . ജില്ലാ അധികൃതർ ക്ലോക്ക് ടവറിൽ ഉയർത്തിയ ഇസ്ലാമിക പതാകകൾ നീക്കം ചെയ്യുന്നവേളയിൽ കോളാർ പോലീസ് സൂപ്രണ്ട് ഡി.ദേവരാജുവും സ്ഥലത്തുണ്ടായിരുന്നു. അതേസമയം ഇസ്ലാമിക പതാകകൾ നീക്കം ചെയ്തതിനെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട് . എന്നാൽ, കൂടുതൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട് . നേരത്തെ, കോളാറിൽ നിന്നുള്ള ലോക്‌സഭാ എംപി മുനിസ്വാമി ക്ലോക്ക് ടവറിൽ ഉയർത്തിയ ഇസ്ലാമിക പതാകകൾ മാറ്റിസ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും അതേ സ്ഥലത്ത് ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ക്ലോക്ക് ടവർ വിവാദം തുടരുന്നതിനിടെ ജില്ലാ അധികാരികൾ 144 പ്രഖ്യാപിച്ചിരുന്നു . പിന്നാലെ വെള്ളിയാഴ്ച ബിജെപി എംപി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ക്ലോക്ക് ടവറിൽ ത്രിവർണ പതാക ഉയർത്തുന്നതുവരെ പ്രതിഷേധം തുടരുമെന്ന് മുനിസ്വാമിയും പ്രഖ്യാപിച്ചിരുന്നു. 75 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ക്ലോക്ക് ടവറിൽ ഇന്ത്യൻ ത്രിവർണപതാക പതിക്കാൻ ഒരു പ്രത്യേക സമുദായത്തിന്റെ പതാക വഴിയൊരുക്കിയതായി ശനിയാഴ്ച മുനിസ്വാമി ട്വിറ്ററിൽ കുറിച്ചു. 1930 ൽ മുസ്തഫ സാഹിബ് എന്ന വ്യാപാരിയാണ് കോളാർ പട്ടണത്തിലെ ക്ലോക്ക് ടവർ നിർമ്മിച്ചത്. അതേസമയം ഹിജാബ് കേസില്‍ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതിയിലെ സ്പെഷ്യല്‍ ബെഞ്ച് ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

കോവൈ റഹമത്തുള്ള, എസ്.ജമാല്‍ മുഹമ്മദ് ഉസ്മാനിയ എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കോവൈ റഹമത്തുള്ളയെ തിരുനെല്‍വേലിയില്‍ നിന്നും എസ്.ജമാല്‍ മുഹമ്മദ് ഉസ്മാനിയെ തഞ്ചാവൂരില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രിയാണ് ഇരുവരുടെയും അറസ്റ്റ് നടന്നത്. തമിഴ്‌നാട് തൗഹീദ് ജമാഅത്ത് (ടി.എന്‍.ടി.ജെ) ഭാരവാഹികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ കര്‍ണാടകയിലും തമിഴ്നാട്ടിലും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

admin

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് !രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ ! പ്രതിക്ക് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് രാജേഷെന്ന് പോലീസ്

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…

5 mins ago

“ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും !”- ബരാബങ്കിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…

10 mins ago

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

18 mins ago

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല ! ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…

22 mins ago

മുത്തലാഖിന് ഇരയായ യുവതി ഹിന്ദുമതത്തിലേക്ക് !മഥുരയിൽ റുബീനയും പ്രമോദും ഒന്നായി

മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…

45 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

2 hours ago