India

ഇന്ത്യൻ നാവിക സേനയ്ക്ക് കൂടുതൽ കരുത്ത്; ഐഎൻഎസ് വിക്രാന്തിന്റെ വിരിമാറിലേയ്‌ക്ക് പറന്നിറങ്ങാനൊരുങ്ങി എഫ്-18 പോർവിമാനങ്ങൾ; ആദ്യഘട്ട പരീക്ഷണം ഈ മാസം

ഭാരതത്തിന്റെ വിമാനവാഹിനികളിലെ കരുത്തനായ ഐഎൻഎസ് വിക്രാന്തിന്റെ വിരിമാറിലേയ്‌ക്ക് അമേരിക്കൻ നിർമ്മിത അത്യാധുനിക പോർവിമാനങ്ങൾ പറന്നിറങ്ങാനും കുതിച്ചുപൊങ്ങാനും തയ്യാറെടുക്കുന്നു. ഇന്ത്യൻ നാവിക സേനയുടെ അഭിമാനമായ വിക്രാന്തിൽ ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങളിറക്കാനുള്ള പരീക്ഷണമാണ് നടക്കാൻ പോകുന്നത്.

ഈ മാസം 23-ാം തിയതി ഗോവയിലെ ഐഎൻഎസ് ഹൻസ നാവിക താവളത്തിന് സമീപം നടത്തുമെന്നാണ് ലഭിക്കുന്ന സൂചന. വരുന്ന ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം അമേരിക്കൻ നിർമ്മിതമായ എഫ്-എ 18 ഇ സൂപ്പർ ഹോണറ്റ് പോർവിമാനങ്ങളാണ് വിക്രാന്തിൽ ഇറങ്ങുകയും കുതിച്ചുപൊങ്ങുകയും ചെയ്യുന്നത്. വിക്രാന്ത് സ്ഥിരമായി നിൽക്കുമ്പോഴും കടലിൽ സഞ്ചരിക്കുമ്പോഴും അതിവേഗ യുദ്ധവിമാനങ്ങളെ സ്വീകരിക്കാനും തിരികെ പറക്കാനും എത്ര കണ്ട് സംവിധാനങ്ങളുണ്ടെന്നും അവ നിയന്ത്രിക്കുന്ന ആശയവിനിമയ സംവിധാനങ്ങളുടെ കാര്യക്ഷമതയുമെല്ലാം പരിശോധിക്കും.

എന്നാൽ ഐഎൻഎസ് വിക്രാന്തിൽ ഏതു നിമിഷവും തയ്യാറാക്കി നിർത്താൻ ഉദ്ദേശിക്കുന്ന 26 തരം യുദ്ധവിമാനങ്ങളിൽ ഒന്നാണ് എഫ്-18. എഫ്-18ന്റെ രണ്ടു വിമാനങ്ങളാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. 283 മീറ്ററാണ് വിക്രാന്തിൽ വിമാനങ്ങൾ പറന്നുയരാനും ഇറങ്ങാനുമായി സജ്ജീകരിച്ചിരിക്കുന്ന ഡെക്കിന്റെ നീളം. ഇവയ്‌ക്കൊപ്പം റഫേലുകളും പരീക്ഷണം നടത്തും. ഐഎൻസ് വിക്രാന്തും വിക്രമാദിത്യയുമാണ് ഇന്ത്യൻ നാവികസേന ഏറ്റവും അത്യാധുനികമായി സജ്ജീകരിച്ചിരിക്കുന്നത്.

admin

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

7 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

19 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

23 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

36 mins ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

44 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

1 hour ago