India

രാജ്യാന്തര കപ്പൽപാതയിലെ ആക്രമണങ്ങൾക്ക് തടയിടാൻ ഇന്ത്യൻ നാവികസേന ! നേവൽ ടാസ്ക് ഗ്രൂപ്പുകളെ വിന്യസിച്ചു

രാജ്യാന്തര കപ്പൽപാതയിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകൾക്കു നേരെ ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മധ്യ–വടക്കൻ അറബിക്കടലിലും ഏദൻ ഉൾക്കടലിലും സുരക്ഷ കർശനമാക്കി ഇന്ത്യൻ നാവികസേന. സമുദ്ര സുരക്ഷ ശക്തമാക്കുന്നതിനും കപ്പലുകൾക്ക് അടിയന്തിര സഹായ മെത്തിക്കുന്നതിനായി നേവൽ ടാസ്ക് ഗ്രൂപ്പുകളെ വിന്യസിച്ചു .ഇന്ത്യൻ തീരത്തുനിന്നും 700 നോട്ടിക്കൽ മൈൽ ദൂരത്ത് എംവി റൂവനു നേരെയും അറബിക്കടലിൽ എംവി കെം പ്ലൂട്ടോയ്ക്കു നേരെയുമുണ്ടായ ആക്രമണം കണക്കിലെടുത്താണ് അടിയന്തിര നടപടി.

ആളില്ലാ വിമാനം (യുഎവി), മാരിടൈം പട്രോളിങ് എയർക്രാഫ്റ്റ്, ദീർഘദൂര മാരിടൈം എയർക്രാഫ്റ്റ് എന്നിവയും മേഖലയിൽ വിന്യസിച്ചു. സുരക്ഷാ പ്രശ്നങ്ങൾ കൂടുതൽ മനസിലാക്കാനായി കോസ്റ്റ് ഗാർഡുമായി അടുത്തു പ്രവർത്തിക്കുന്നതായി സേനാ വൃത്തങ്ങൾ വ്യക്തമാക്കി.

Anandhu Ajitha

Recent Posts

വിദേശത്തു നിന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇടപെടുണ്ടായെന്ന് ചാറ്റ് ജിപിടി സ്ഥിരീകരണം

ഭീഷണി സാങ്കല്‍പ്പികമല്ല.അടിയന്തരസാഹചര്യമായാണ് ഇത് കാണുന്നത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ഇടപെടാന്‍ ചാറ്റ് ജിപിടിയുടെ ഏഐ ടൂളുകള്‍ വിദേശ കമ്പനികള്‍ ഉപയോഗപ്പെടുത്തിയതായി…

6 hours ago

വെഞ്ഞാറമൂട്ടിലെ വീട്ടമ്മയുടെ ദുരൂഹ മരണം !കോടതി നിർദേശ പ്രകാരം മൃതദേഹം പുറത്തെടുത്ത് പരിശോധിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ മൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ഗണപതിപുരം അമ്പാടി…

6 hours ago

മോദിയെ മുട്ടുകുത്തിച്ച ഒരാളുണ്ടെങ്കിൽ അത് രാഹുൽ അല്ല അഖിലേഷാണ്

സുരേഷ് ഗോപിയെപ്പോലെ പരാജയപ്പെട്ട മണ്ഡലത്തിൽ തുടർന്നും പ്രവർത്തിക്കാൻ ബിജെപി സ്ഥാനാർത്ഥികൾ #loksabhaelection2024 #bjp #primeministernarendramodi #akhileshyadav #rahulgandhi

7 hours ago

തമ്മിലടിക്കുന്ന പ്രതിപക്ഷത്തെ മോദിയ്ക്ക് എതിരേ ഒന്നിപ്പിച്ച ശക്തി ആരാണ് |PM MODI|

ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു, ഫലവും പ്രഖ്യാപിച്ചു. ഭരണകക്ഷിയ്ക്ക് ഏറെ സന്തോഷിക്കാവുന്ന അന്തിമഫലമല്ല ലഭിച്ചതെങ്കിലും തുടര്‍ഭരണം ഉറപ്പായിട്ടുണ്ട്. ഇവിടെ ശ്രദ്ധേയമാകുന്നത് അതുവരെ…

7 hours ago

അയോദ്ധ്യ ക്ഷേത്രമുള്‍പ്പെട്ട ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റത് എന്തുകൊണ്ട് ?

അയോധ്യയില്‍ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ സമാജ്വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് 54,500 വോട്ടുകള്‍ക്ക് ബിജെപിയുടെ ലല്ലു സിംഗിനെ പരാജയപ്പെടുത്തി.…

8 hours ago

പേരാമ്പ്രയിലെ അനു കൊലക്കേസ് !അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു ; മുഖ്യപ്രതി മുജീബ് റഹ്മാന്റെ ഭാര്യ കേസിൽ രണ്ടാം പ്രതി

കോഴിക്കോട്: പേരാമ്പ്രയിലെ അനു കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 5000 പേജുള്ള കുറ്റപത്രമാണ് പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

8 hours ago