India

ഗോ ഫസ്റ്റിൽ നിന്ന് ലഭിക്കാനുള്ള ഇന്ധന കുടിശ്ശിക തിരിച്ചുപിടിക്കാനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ; ബാങ്കുകളെ സമീപിക്കാൻ നീക്കം

ദില്ലി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഗോ ഫസ്റ്റിൽ നിന്ന് കിട്ടാനുള്ള ഇന്ധന കുടിശ്ശിക തിരിച്ചുപിടിക്കാനൊരുങ്ങി പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് സർവീസുകൾ നിർത്തുകയും, പാപ്പരാത്ത ഹർജി സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നടപടി കടുപ്പിച്ചിരിക്കുന്നത്.

കുടിശ്ശിക ലഭിക്കാൻ ബാങ്കുകളെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഏകദേശം 5,000 കോടി രൂപയുടെ കുടിശ്ശികയാണ് വിമാന ഇന്ധനം വാങ്ങിയ ഇനത്തിൽ ഗോ ഫസ്റ്റ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകാനുള്ളത്. ഈ തുക വീണ്ടെടുക്കാൻ ബാങ്കുകളിലുള്ള ഗോ ഫസ്റ്റിന്റെ ഗ്യാരന്റി പണം നേടിയെടുക്കാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നീക്കം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വിവിധ റൂട്ടുകളിലെ സർവീസുകൾ ഗോ ഫസ്റ്റ് താൽക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനക്കമ്പനി കൂടിയാണ് ഗോ ഫസ്റ്റ്.

anaswara baburaj

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

2 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

4 hours ago