റോം: ഇറ്റലിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.
ആഗോള വിഷയം ചർച്ച ചെയ്തതിലുപരി നേതാക്കളുമായി സൗഹൃദം പങ്കിടാനും പ്രധാനമന്ത്രി ഒരിക്കലും മറന്നില്ല.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരുമായുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ബൈഡനൊപ്പം തോളിൽ കയ്യിട്ട് നടക്കുന്ന ചിത്രമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. ആ ചിത്രമിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
മാത്രമല്ല മാക്രോണിനെ ആലിംഗനം ചെയ്യുന്നതും ട്രൂഡോയും ജോൺസണുമായി ആനിമേഷൻ ചർച്ചയിൽ ഏർപ്പെടുന്നതുമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. റോമിലെത്തിയ പ്രധാനമന്ത്രി അവിടുത്തെ ഇന്ത്യൻ സമൂഹമായും സംവദിച്ചിരുന്നു.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, റോമിലെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോർ ദേർ ലെയെൻ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച്ച നടത്തി.
അതേസമയം 12 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാമന്ത്രി റോമിലെത്തുന്നത്. അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനവുമാണിത്. റോം സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യുകെയിലേക്ക് മടങ്ങും. യുകെയിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോപ്പ്26 സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…