India

മാറ്റങ്ങളുടെ ചൂളം വിളി ; നൊസ്റ്റാൾജിയ പ്രേമികളെ കയ്യിലെടുത്ത് ഇന്ത്യന്‍ റെയിൽവേ;തരംഗമാകാനുറച്ച് ടി’ ട്രെയിൻ

ദില്ലി : നൊസ്റ്റാൾജിയ പ്രേമികളെ കയ്യിലെടുത്തു കൊണ്ട് ഇന്ത്യന്‍ റെയിൽവേ ‘ടി’ ട്രെയിൻ എന്ന അത്യാധുനിക ട്രെയിൻ അവതരിപ്പിക്കുന്നു. പ്രത്യേക വിനോദസഞ്ചാര ട്രെയിനായാണ് ദക്ഷിണ റെയിൽവേ ടി ട്രെയിൻ അവതരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തിൽ പഴയ ആവി എൻജിൻ ട്രെയിനുമായി വലിയ സാമ്യതയുണെങ്കിലും വൈദ്യുതിയിലായിരിക്കും ട്രെയിനിന്റെ പ്രവർത്തനം.

ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ രൂപകൽപന ചെയ്ത ഈ ട്രെയിൻ ദക്ഷിണ റെയിൽവേയുടെ പേരമ്പൂർ ഗാരിജ്, ആവഡി ഇഎംയു കാർ ഷെഡ്, തിരുച്ചിറപ്പള്ളി ഗോൾഡൻ റേക്ക് വർക്‌ഷോപ്പ് എന്നിവിടങ്ങളിലാണ് നിർമിച്ചത്. 1895ൽ നിർമിച്ച തദ്ദേശീയ ആവി എൻജിൻ എഫ്734ന്റെ രൂപത്തിലാണ് ട്രെയിന്റെ മുൻവശവും പിൻഭാഗവും ഒരുക്കിയിരിക്കുന്നത്.

എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. മൂന്നു കോച്ചുകൾ ചെയർകാറുകളാണ്. ഒരെണ്ണം റസ്റ്ററന്റാണ്. മികച്ച യാത്രാനുഭവം ലഭിക്കുന്നതിനായി മനോഹരമായ ഇന്റീരിയറുകളാണ് ഒരുക്കിയിരിക്കുന്നതെന്നും റെയിൽവേ വ്യക്തമാക്കി. ട്രെയിനിലെ എക്സിക്യൂട്ടീവ് ചെയർകാറിൽ 48 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകും . ഓരോ യാത്രക്കാരനും പ്രത്യേക ചാർജിങ് പോർട്ടുകളും ട്രെയിനിൽ ക്രമീകരിച്ചിട്ടുണ്ട്.

Anandhu Ajitha

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

8 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

9 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

10 hours ago