മുംബൈ : ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ താരങ്ങൾ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനിലേക്ക് വരാൻ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. മത്സരത്തിന്റെ വേദി ദുബായിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു.
അടുത്തവർഷം നടക്കുന്ന ടൂർണമെന്റിന്റെ ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് പാകിസ്ഥാനിൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ലാഹോറിൽ ഏഴ്, റാവൽപിണ്ടിയിൽ അഞ്ച്, കറാച്ചിയിൽ മൂന്ന് എന്നിങ്ങനെയാണ് മത്സരങ്ങളുടെ ക്രമീകരണം. ഗദ്ദാഫി സ്റ്റേഡിയത്തിൽവച്ച് മാർച്ച് ഒന്നിനാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയുടെ നിലപാട് കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുക.
അതേസമയം, 2008 ന് ശേഷം ഇതുവരെ ഇന്ത്യ മത്സരത്തിനായി പാകിസ്ഥാനിലേക്ക് പോയിട്ടില്ല. കഴിഞ്ഞ വർഷത്തെ ഏഷ്യാ ടൂർണമെന്റ് പാകിസ്താനിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് പിന്നീട് ശ്രീലങ്കയിലേക്ക് വേദി മാറ്റുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യൻ താരങ്ങൾ പാകിസ്ഥാനിൽ പോയി കളിക്കുന്നത് അവസാനിപ്പിച്ചത്. സുരക്ഷാ ഭീഷണി പരിഗണിച്ചായിരുന്നു ഈ തീരുമാനവും അന്ന് സ്വീകരിച്ചത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…