മത്സരത്തിന് ശേഷം മകനോടൊപ്പം സാനിയ, പ്രസംഗത്തിൽ വിതുമ്പുന്നു
മെൽബൺ : ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ഫൈനലിൽ പൊരുതിത്തോറ്റ ശേഷം കണ്ണീരണിഞ്ഞു വേദിയിൽ വിടവാങ്ങൽ പ്രസംഗം നടത്തി ഇന്ത്യൻ ടെന്നിസ് റാണി സാനിയ മിർസ. മെൽബണിലെ റോഡ് ലേവർ അരീനയിലെ ആരാധകർക്കു മുന്നിൽ തന്റെ അവസാന ഗ്രാൻഡ് സ്‍ലാം മത്സരശേഷം സാനിയ മിർസ വിതുമ്പി .സന്തോഷം കാരണമാണു കരയുന്നതെന്നും അവർ മെൽബണിൽ പറഞ്ഞു .
‘‘മെൽബണിലാണ് എന്റെ പ്രൊഫഷനൽ കരിയർ ആരംഭിച്ചത്. ഗ്രാൻഡ്‌സ്‍ലാമിൽ എന്റെ കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. ഞാൻ ഇനിയും കുറച്ചു ടൂർണമെന്റുകൾ കൂടി കളിക്കും. 2005ൽ മെൽബണിലാണ് എന്റെ കരിയർ തുടങ്ങിയത്. ഇവിടെ വീണ്ടും വരാനുള്ള അനുഗ്രഹം എനിക്കു ലഭിച്ചു. ഈ വേദി എനിക്ക് സവിശേഷമാണ്. മകനു മുന്നിൽ ഒരു ഗ്രാൻഡ് സ്‌ലാം ഫൈനൽ കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല.’’– സാനിയ മിർസ കണ്ണീരോടെ പ്രതികരിച്ചു.
ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ഡബ്ല്യുടിഎ ടൂർണമെന്റോടെ തന്റെ അന്താരാഷ്ട്ര ടെന്നിസ് കരിയറിന് തിരശീലയിടുമെന്ന് 36 വയസ്സുകാരിയായ സാനിയ മിർസ പ്രഖ്യാപിച്ചിരുന്നു. മെൽബണിൽ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോട് പൊരുതി തോൽക്കുകയായിരുന്നു.സ്കോർ: 6-7, 2-6.
രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസിലും. 2016ൽ മാർട്ടിന ഹിൻജിസിനൊപ്പം ചേർന്ന് വനിതാ ഡബിൾസിലും വിജയിച്ചു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…