ദില്ലി: വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും നദീ ഉത്സവം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). നദികളെ അമ്മയായി കാണുന്നുവെന്നും, നദികളെ(River) ചെറിയ തോതില്‍ മലിനമാക്കുന്നത് പോലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് നദികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നദികളെ പുനര്‍ജീവിപ്പിക്കേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കി.
‘നദികള്‍ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇന്ന് ലോക നദീദിനമാണ്. ഈ ദിവസംഭാരതത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. കാരണം ഈ ദിനം ഭാരതീയ സംസ്കാരവുമായും പാരമ്പര്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. ലോക നദീ ദിനത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ സുഗമമായി പുരോഗമിക്കുന്ന നമാമി ഗംഗെ മിഷനെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. തമിഴ്നാട്ടിലെ നാഗാ നദി വറ്റിവരണ്ടു, പക്ഷേ ഗ്രാമീണ സ്ത്രീകളുടെ സംരംഭങ്ങളും സജീവമായ ജനപങ്കാളിത്തവും കാരണം നദിക്ക് ജീവന്‍ നല്‍കി. ഇന്ന് നദിയില്‍ ധാരാളം വെള്ളം ഉണ്ട്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ളവര്‍ നദീ ഉത്സവം ആഘോഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നേരിയ തോതിലെങ്കിലും നദികളെ മലിനമാക്കുന്നത് തെറ്റാണ്’, പ്രധാനമന്ത്രി മാന് കി ബാത്തിൽ വ്യക്തമാക്കി.
youtube abonnees kopenഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…