India

സൈന്യം സജ്ജം: അതിര്‍ത്തിയിലെ ഏകപക്ഷീയ മാറ്റങ്ങളെ ശക്തമായി ചെറുക്കും; ചൈനയ്ക്ക് മുന്നറിയിപ്പുമായി കരസേന മേധാവി

ദില്ലി: അതിര്‍ത്തിയില്‍ നിലവിലെ സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആര് ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുമെന്ന് കരസേന മേധാവി എം.എം. നരവനെ. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങള്‍ പാലിച്ച് തുല്യസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തില്‍ പരിഹരിക്കണം. അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തില്‍ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാല്‍ ഇന്ത്യന്‍ സൈന്യം അതിവേഗം ശക്തമായ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തില്‍ നിന്നും ഉടലെടുത്തതാണെന്നും അതിനെ മറ്റുവിധത്തില്‍ ആരും തെറ്റിദ്ധരിക്കേണ്ടെന്നും നരവണെ പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷം ചൂണ്ടിക്കാട്ടി സൈനിക ദിനത്തിന്റെ പശ്ചാത്തലത്തിലാണ് കരസേന മേധാവിയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ സൈന്യം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രത്തില്‍ അക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഇതിനോടകം പ്രകടമാക്കിയിട്ടുള്ളതാണെന്നും നരവനെ കൂട്ടിച്ചേർത്തു.

admin

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

2 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

2 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

2 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

3 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

3 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

3 hours ago