രാജ്യത്തെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം 2026 ൽ 300 ബില്യൺ ഡോളർ കടക്കുമെന്ന് കേന്ദ്രസർക്കാർ. മേക്ക് ഇൻ ഇന്ത്യ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം എന്നീ പദ്ധതികളാണ് ഈ മേഖലയിൽ കുതിച്ചുചാട്ടമൊരുക്കിയത്. ഒരുകാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾ കഴിഞ്ഞാൽ ഇന്ത്യ ഏറ്റവുമധികം വിദേശനാണ്യം ചെലവാക്കിയിരുന്നത് സ്വർണത്തിന്റെയും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിക്കാണ്. ഇന്ത്യ ഇപ്പോൾ തന്നെ ലോകത്തിലെ രണ്ടാമത്തെ മൊബൈൽ ഫോൺ ഉൽപ്പാദകരാണ്. 2014-15 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ടിരുന്ന മൊബൈൽ ഫോണുകളിൽ 26 ശതമാനം മാത്രമാണ് സ്വദേശി നിർമ്മിതമെങ്കിൽ 2024 ഡിസംബറോടെ അത് 99.2 ശതമാനമായി ഉയർന്നു.
2014 ൽ ഇന്ത്യയിൽ ആകെ 2 മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അത് മുന്നൂറിലധികമാണ്. മൊബൈൽ ഫോൺ കയറ്റുമതി 2014 -15 ൽ വെറും 1566 കോടി മാത്രമാണെങ്കിൽ 2023-24 ൽ അത് 1.2 ലക്ഷം കൂടിയായി ഉയർന്നു. 77 മടങ്ങ് വർദ്ധനവാണ് ഉണ്ടായത്. രാജ്യത്തിൻറെ സെമി കണ്ടക്ടർ മേഖലയും വലിയ വളർച്ച നേടുകയാണ്. 1.52 ലക്ഷംകോടിയുടെ നിക്ഷേപം ഈ മേഖലയിലെത്തും.
ഇന്ത്യയിൽ നിർമ്മിക്കുന്ന മൊബൈൽ ഫോണുകളുടെ മൂല്യം 2014-15 ൽ 18900 കോടിയായിരുന്നെങ്കിൽ 2024 ൽ അത് 4.22 ലക്ഷം കൂടിയായി വർദ്ധിച്ചു. 325 മുതൽ 330 മില്യൺ മൊബൈൽ ഫോണുകളാണ് ഓരോ വർഷവും ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നത്. രാജ്യത്തിൻറെ ഇലക്ട്രോണിക് കയറ്റുമതിയിൽ വലിയൊരു ശതമാനം മൊബൈൽ ഫോണുകളാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ആകെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ 54 ശതമാനമാണ് മൊബൈൽ ഫോണുകൾ
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…