Kerala

അരിക്കൊമ്പന്‍ തിരികെ ഉള്‍ക്കാട്ടിലേക്ക് കടന്നുവെന്ന് സൂചന;ലൊക്കേഷന്‍ ട്രേസ് ചെയ്തു

കമ്പം: തമിഴ്‌നാട്ടിലെ കമ്പം ടൗണിനെ മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്പന്‍ തിരികെ ഉള്‍ക്കാട്ടിലേക്ക് കടന്നു. കൂതനാച്ചി റിസര്‍വ് വനത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്നാണ് കേരള വനംവകുപ്പിന് വിവരം ലഭിച്ചിട്ടുള്ളത്.വിഎച്ച്എസ് ആന്റിന ഉപയോഗിച്ച് ആനയുടെ ലൊക്കേഷന്‍ ട്രേസ് ചെയ്തു വരികയാണ്. ചുരുളപ്പെട്ടിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലേക്ക് ആന പോയിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് കടന്നാല്‍ അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള നീക്കം ദൗത്യസംഘം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.

പുലര്‍ച്ചെ രണ്ടരയ്ക്കാണ് അരിക്കൊമ്പനെ കൃഷിയിടത്തില്‍ കണ്ടെത്തിയത്. അതിനു പിന്നാലെ ആന തെങ്ങിന്‍ തോപ്പിലേക്ക് മാറി. പിന്നീടാണ് തെങ്ങിന്‍ തോപ്പില്‍ നിന്നും ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന്‍ പിന്‍വാങ്ങിയത്. ആനയുടെ സഞ്ചാരം തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡോ. കലൈവാണന്റെ നേതൃത്വത്തില്‍ ദൗത്യസംഘം സ്ഥലത്ത് എത്തിയിരുന്നു. ആന പരിഭ്രാന്തി സൃഷ്ടിച്ച കമ്പം മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

Anusha PV

Recent Posts

നരേന്ദ്രമോദിക്കൊപ്പം വീണ്ടും പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി; വാരാണസിയിൽ പത്രികനൽകാൻ മോദിക്കൊപ്പം എത്തിയ ജ്യോതിഷ പണ്ഡിതൻ ആര് ? മോദിയെ നാമനിർദ്ദേശം ചെയ്തവർ ആരൊക്കെ ?

വാരാണസി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പത്രികയെ പിന്തുണച്ച നാല് പേരിൽ കാശിയിലെ മഹാ ജ്യോതിഷി പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി…

2 mins ago

ബാലാ സാഹിബ് രൂപീകരിച്ച പാർട്ടി തന്നെയാണോ ഇത് ?

ഇൻഡി മുന്നണിയുടെ പരസ്യമായ പാകിസ്ഥാൻ പ്രേമം കണ്ടോ ? വീഡിയോ വൈറൽ !

7 mins ago

ഉത്തർപ്രദേശിൽ കോൺഗ്രസ് ഒരു സീറ്റ് പോലും നേടില്ല! വീഡിയോ വൈറൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ നേടില്ലെന്ന് മോദി

35 mins ago

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള…

54 mins ago

തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു!കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ പുറത്ത്

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…

2 hours ago

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി;എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…

2 hours ago