Entertainment

അമിതാഭ് ബച്ചന്റെ ഉയരം തനിയ്ക്ക് ഇല്ല, വസ്ത്രം പാകമാകില്ല;താന്‍ എന്താണെന്ന് സ്വയം നല്ല ബോധ്യമുണ്ട്; ബോഡി ഷെയിമിംഗ് പരാമര്‍ശത്തിൽ മറുപടിയുമായി ഇന്ദ്രൻസ്

കഴിഞ്ഞ ദിവസം മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ ബോഡി ഷെയിമിംഗ് പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കോണ്‍ഗ്രസിനെ പരിഹസിച്ചതിനിടയിലായിരുന്നു മന്ത്രിയുടെ ബോഡി ഷെയിമിംഗ് പരാമര്‍ശം. ഇപ്പോള്‍ ഇതാ മന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ തനിയ്ക്ക് വിഷമമില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

അമിതാഭ് ബച്ചന്റെ ഉയരം തനിയ്ക്ക് ഇല്ലെന്ന് അറിയാം. അദ്ദേഹത്തിന്റെ വസ്ത്രം തനിയ്ക്ക് പാകമാകില്ലെന്നത് സത്യമാണ്. താന്‍ കുറച്ചു പഴയ ആളാണെന്നും അതിനാല്‍ മന്ത്രിയുടെ പരാമര്‍ശം ബോഡി ഷെയിമിംഗായി തോന്നുന്നില്ലെന്നും പറഞ്ഞ ഇന്ദ്രന്‍സ് താന്‍ എന്താണെന്ന് സ്വയം നല്ല ബോധ്യമുണ്ടെന്നും വ്യക്തമാക്കി.

അതേസമയം വി.എന്‍ വാസവന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയവും ഹിമാചലിലെ സിപിഎമ്മിന്റെ തോല്‍വിയും ചൂണ്ടിക്കാട്ടിയുള്ള വാദപ്രതിവാദങ്ങള്‍ക്കിടയിലായിരുന്നു വിവാദ പരാമര്‍ശം.സംഭവം വിവാദമായതോടെ തന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് മന്ത്രി തന്നെ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിരുന്നു. മോശം പരാമര്‍ശം പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടിരുന്നു. ഇതോടെ സഭാ രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കി.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി നല്‍കിയതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു. അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നതാണ് സ്ഥിതിയെന്നായിരുന്നു മന്ത്രി പറഞ്ഞത്.

anaswara baburaj

Recent Posts

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

54 mins ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

1 hour ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

2 hours ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

2 hours ago