ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കും. ലീഡ്‌സില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കളി തുടങ്ങുക.ലോര്‍ഡ്‌സില്‍ 151 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ആദ്യ മത്സരം സമനിലയായതിനാല്‍ത്തന്നെ ലീഡ്‌സില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പരയില്‍ സമനില ഉറപ്പിക്കാം.
ഇന്ത്യന്‍ ടീമില്‍ നാല് പേസര്‍മാര്‍ തുടരും. രവീന്ദ്ര ജഡേജയ്ക്ക് പകരം ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. മികച്ച പേസ് നിരയുള്ള ഇന്ത്യ വലിയ പ്രതീക്ഷയിലാണുള്ളത്. ലീഡ്‌സിലെ പിച്ചും പേസിനെ തുണക്കുന്നതാകും എന്നാണ് പറയുന്നത്. ടീമില്‍ മാറ്റം ആവശ്യമില്ലെന്ന് കോഹ്ലി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇതുവരെ ഇന്ത്യയും ഇംഗ്ലണ്ടും 128 ടെസ്റ്റില്‍ ഏറ്റുമുട്ടി. ഇംഗ്ലണ്ട് 48 മത്സരത്തില്‍ ജയിച്ചപ്പോള്‍ ഇന്ത്യ 30 മത്സരം ജയിച്ചു. 50 മത്സരങ്ങള്‍ സമനിലയിലാണ് കലാശിച്ചത്. അതേസമയം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെയും ജോണി ബെയര്‍സ്‌റ്റോയുടെയും ഹോം ഗ്രൗണ്ടാണ് ലീഡ്‌സ്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിന് അല്‍പ്പം കൂടി ആത്മവിശ്വാസത്തോടെ ഇറങ്ങാനാവും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…
ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…
ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…
സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…