Sports

പരിക്ക് ; തിരികെയെത്തിയ പോഗ്ബയെ ഒഴിവാക്കാൻ യുവന്റസ്

റോം: പരിക്കിൽ പിടിയിൽ നിന്ന് മോചിതനാകാത്ത ഫ്രഞ്ച് സൂപ്പർ മിഡ്ഫീൽഡർ പോൾ പോഗ്ബയെ ഒഴിവാക്കാൻ സീരീ എ ക്ലബ് യുവന്റസ് തയ്യാറാകുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇറ്റാലിയൻ ടീമിൽ തിരികെ ചേക്കേറിയെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തിന് ക്ലബ്ബിനായി ബൂട്ട് കെട്ടാൻ കഴിഞ്ഞില്ല. എന്നിട്ടും ക്ലബിന് പോഗ്ബയ്ക്കു കഴിഞ്ഞ ഡിസംബർ വരെ 2.9 മില്യൻ പൗണ്ട്(ഏകദേശം 28.85 കോടി രൂപ) നൽകേണ്ടി വന്നിട്ടുണ്ട് .

പരിക്ക് ഗുരുതരമായ പോഗ്ബയുമായുള്ള കരാർ റദ്ദാക്കാനോ ഇല്ലെങ്കില്‍ മറ്റേതെങ്കിലും ക്ലബുകള്‍ക്ക് കൊടുത്ത് ഒഴിവാക്കാനോ ആകും ക്ലബ്ബിന്റെ നീക്കം.ലോകകപ്പിനു തൊട്ടുമുൻപ് കാൽമുട്ടിനേറ്റ പരിക്ക് താരത്തിനു തിരിച്ചടിയായി. ഫ്രാൻസിന്റെ ലോകകപ്പ് സംഘത്തിൽനിന്നു പുറത്തായ പോഗ്ബയ്ക്ക് പിന്നീട് ക്ലബ് ഫുട്‌ബോളിലേക്കും തിരിച്ചെത്താനായിട്ടില്ല. 2022 ഏപ്രിലിലാണ് അവസാനമായി ഫ്രഞ്ച് മധ്യനിര താരം കളിച്ചത്.

Anandhu Ajitha

Recent Posts

അധികാര രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുന്നതായി രാജീവ് ചന്ദ്രശേഖർ;പാർട്ടി പ്രവർത്തകനായി തുടരും

ദില്ലി ; പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ്…

30 mins ago

രാജസൂയം -മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് – തത്സമയക്കാഴ്ച

രാജസൂയം -മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് - തത്സമയക്കാഴ്ച

1 hour ago

ഒഡീഷയ്ക്കിത് പുതു ചരിത്രം ! ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 12 ന്

ഒഡീഷയുടെ ചരിത്രത്തിലെ ആദ്യത്തെ ബിജെപി സർക്കാർ ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനായുള്ള…

1 hour ago