ലണ്ടൻ: രാജ്യത്തിന്‍റെ ദേശീയ പതാകയെ അപമാനിച്ച പാകിസ്താൻകാരെ ധൈര്യപൂർവം നേരിട്ട ഇന്ത്യൻ മാധ്യമ പ്രവർത്തകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. എ എൻ ഐ വാർത്താ ഏജന്‍സിയുടെ റിപ്പോർട്ടർ പൂനം ജോഷിയാണ് ധീരയായ ഈ രാജ്യസ്നേഹി.തന്‍റെ മുന്നില്‍ വച്ച് പാകിസ്ഥാനികള്‍ ഇന്ത്യയുടെ ദേശീയപതാകയെ ചവിട്ടിക്കൂട്ടി അപമാനിക്കുന്നത് കണ്ട് നില്‍ക്കാന്‍ പൂനം ജോഷിയിലെ ദേശസ്നേഹം അനുവദിച്ചില്ല. റിപ്പോർട്ടിങ് ജോലിക്കിടെയാണെങ്കിലും അവൾ പ്രകടിപ്പിച്ച ധൈര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കെ പ്രശംസിക്കപ്പെടുകയാണ്..
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് ഇന്ത്യൻ പ്രവാസികൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി റിപ്പോർട്ട് ചെയ്യാനാണ് പൂനം ജോഷി സ്ഥലത്തെത്തിയത്. അതേസമയം സ്ഥലത്ത് പാക് അനുകൂല പ്രതിഷേധങ്ങളും നടന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള മോദി സർക്കാരിന്‍റെ തീരുമാനത്തിനെതിരെയായിരുന്നു പാക്കിസ്ഥാനികളുടെ പ്രതിഷേധം .
ആഘോഷത്തിൽ പങ്കെടുത്ത ഇന്ത്യക്കാർക്ക് നേരെ പാകിസ്ഥാനികൾ ചീമുട്ടയും കല്ലും എറിഞ്ഞു. ചില പ്രതിഷേധക്കാർ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറുകയും നിലത്തിട്ട് ചവിട്ടി നശിപ്പിക്കുകയും ചെയ്തു. പാക്കിസ്ഥാനികളുടെ അധിക്ഷേപം അതിരുവിട്ടുതുടങ്ങിയപ്പോഴാണ് സ്ഥലത്ത് സ്വാതന്ത്ര്യ ദിനാഘോഷം റിപ്പോർട്ട് ചെയ്യാനെത്തിയ പൂനം ജോഷി സധൈര്യം കയറി ഇടപെട്ടത്.പൂനം ജോഷി അവർക്കുനേരെ ഓടിയടുത്ത് കീറിയ പതാക കൈക്കലാക്കുകയും പാകിസ്ഥാനികളെ പ്രതിരോധിക്കുകയുമായിരുന്നു.
“ഞാൻ മുമ്പ് നിരവധി പ്രതിഷേധങ്ങൾ മൂടിയിട്ടുണ്ട്, പക്ഷേ ഒരിക്കലും ഇത്ര വൃത്തികെട്ടതോ ഭയപ്പെടുത്തുന്നതോ ആയ പ്രതിഷേധം കണ്ടിട്ടില്ല.” സംഭവശേഷം പൂനം ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
പൂനത്തിന്റെ ധീര പ്രവർത്തിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയുടെ അഭിമാനം കാത്ത പൂനം ജോഷിയെ സോഷ്യൽ മീഡിയ ധീര വനിതയെന്നും ഇന്ത്യയുടെ അഭിമാനമെന്നുമാണ് വിശേഷിപ്പിക്കുന്നത്. പൂനം ജോഷിയുടെ ധീര പ്രവർത്തിയെ അഭിനന്ദിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടക്കമുള്ള പ്രമുഖ വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്. ” രാജ്യത്തെ സേവിക്കുകയും രാജ്യദ്രോഹികളോട് യുദ്ധം ചെയ്യുകയും ചെയ്യുന്ന നിങ്ങളെപ്പോലുള്ള കൂടുതൽ പത്രപ്രവർത്തകരെ ഞങ്ങൾക്ക് ആവശ്യമാണ്.” അജിത് ഡോവൽ ട്വിറ്ററിൽ കുറിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…