ആറ് ദിവസത്തെ അമേരിക്ക, ഈജിപ്ത് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ മടങ്ങിയെത്തിയിരിക്കുകയാണ്. പുലർച്ചെ ഒരു മണിയോടുകൂടിയാണ് പ്രധാനമന്ത്രി ഡൽഹി വിമാനത്താവളത്തിലെത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി, ഹൻസ് രാജ് ഹൻസ്, ഗൗതം ഗംഭീർ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ഈജിപ്ത് സന്ദർശനത്തെ ഗെയിം ചെയ്ഞ്ചർ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അൽ-ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് വിശലകന വിദഗ്ധർ വിലയിരുത്തുന്നത്. വടക്കൻ ആഫ്രിക്കൻ രാജ്യമായ ഈജിപ്തിലേക്കുള്ള നരേന്ദ്രമോദിയുടെ വരവിലൂടെ ഇന്ത്യൻ നിക്ഷേപത്തിൽ ഗണ്യമായ വർധനവുണ്ടാക്കുമെന്നും ബ്രിക്‌സിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഈജിപ്തിനെ സഹായിക്കാനുള്ള വഴിയൊരുക്കുമെന്നുമാണ് പ്രതീക്ഷ.
അതേസമയം, പ്രധാനമന്ത്രിയായതിന് ശേഷം മോദി നടത്തുന്ന ആദ്യ ഈജിപ്ത് സന്ദർശനമാണിത്. 1997ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിലെത്തുന്നതും ആദ്യമായിട്ടാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകളെ പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ മോദിയുടെ ഈജിപ്ത് സന്ദർശനം സഹായിക്കുമെന്നാണ് വിദേശകാര്യ വക്തവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചത്. ആറ് മാസം മുമ്പായിരുന്നു ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം നടക്കവെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസി മുഖ്യാതിഥിയായി എത്തിയത്. ഇതിനോടകം മൂന്ന് തവണ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു. അതേസമയം, ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദ നൈൽ പുരസ്‌കാരം പ്രധാനമന്ത്രിയ്‌ക്ക് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി സമ്മാനിച്ചു. ശേഷം നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
കൂടാതെ ഈജിപ്തിലെത്തിയ മോദി ചരിത്രപ്രസിദ്ധമായ അൽ-ഹക്കിം പള്ളിയും കെയ്‌റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് യുദ്ധ സെമിത്തേരിയും സന്ദർശിച്ചു. കൂടാതെ, പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി. ഒന്നാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഈജിപ്തിലും പലസ്തീനിലും പോരാടി മരണപ്പെട്ട നാലായിരത്തോളം ഇന്ത്യൻ സൈനികരുടെ ഓർമക്കായി നിർമിക്കപ്പെട്ട സ്മാരകമാണ് ഹീലിയോപോളിസ്. ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ ഈജിപ്തിനെ പ്രത്യേക അതിഥിയായും ക്ഷണിച്ചിട്ടുണ്ട്.
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…