Featured

മോദിയെ യഥാർത്ഥ ഗെയിം ചെയ്ഞ്ചറെന്ന് വിശേഷിപ്പിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ; ആവേശമായി മോദി !!

ആറ് ദിവസത്തെ അമേരിക്ക, ഈജിപ്ത് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ മടങ്ങിയെത്തിയിരിക്കുകയാണ്. പുലർച്ചെ ഒരു മണിയോടുകൂടിയാണ് പ്രധാനമന്ത്രി ഡൽഹി വിമാനത്താവളത്തിലെത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി, ഹൻസ് രാജ് ഹൻസ്, ഗൗതം ഗംഭീർ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ഈജിപ്ത് സന്ദർശനത്തെ ഗെയിം ചെയ്ഞ്ചർ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അൽ-ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് വിശലകന വിദഗ്ധർ വിലയിരുത്തുന്നത്. വടക്കൻ ആഫ്രിക്കൻ രാജ്യമായ ഈജിപ്തിലേക്കുള്ള നരേന്ദ്രമോദിയുടെ വരവിലൂടെ ഇന്ത്യൻ നിക്ഷേപത്തിൽ ഗണ്യമായ വർധനവുണ്ടാക്കുമെന്നും ബ്രിക്‌സിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഈജിപ്തിനെ സഹായിക്കാനുള്ള വഴിയൊരുക്കുമെന്നുമാണ് പ്രതീക്ഷ.

അതേസമയം, പ്രധാനമന്ത്രിയായതിന് ശേഷം മോദി നടത്തുന്ന ആദ്യ ഈജിപ്ത് സന്ദർശനമാണിത്. 1997ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിലെത്തുന്നതും ആദ്യമായിട്ടാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകളെ പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ മോദിയുടെ ഈജിപ്ത് സന്ദർശനം സഹായിക്കുമെന്നാണ് വിദേശകാര്യ വക്തവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചത്. ആറ് മാസം മുമ്പായിരുന്നു ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം നടക്കവെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസി മുഖ്യാതിഥിയായി എത്തിയത്. ഇതിനോടകം മൂന്ന് തവണ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു. അതേസമയം, ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദ നൈൽ പുരസ്‌കാരം പ്രധാനമന്ത്രിയ്‌ക്ക് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി സമ്മാനിച്ചു. ശേഷം നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

കൂടാതെ ഈജിപ്തിലെത്തിയ മോദി ചരിത്രപ്രസിദ്ധമായ അൽ-ഹക്കിം പള്ളിയും കെയ്‌റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് യുദ്ധ സെമിത്തേരിയും സന്ദർശിച്ചു. കൂടാതെ, പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി. ഒന്നാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഈജിപ്തിലും പലസ്തീനിലും പോരാടി മരണപ്പെട്ട നാലായിരത്തോളം ഇന്ത്യൻ സൈനികരുടെ ഓർമക്കായി നിർമിക്കപ്പെട്ട സ്മാരകമാണ് ഹീലിയോപോളിസ്. ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ ഈജിപ്തിനെ പ്രത്യേക അതിഥിയായും ക്ഷണിച്ചിട്ടുണ്ട്.

admin

Recent Posts

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ബലിപ്പെരുന്നാളിന്റെ മറവില്‍ ജനവാസ കേന്ദ്രത്തില്‍ അനധികൃത കശാപ്പിനു നീക്കം; കണ്ണടച്ച് അധികാരികള്‍

തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…

19 mins ago

നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ !പിന്നിൽ എത്ര വലിയ ഉദ്യോ​ഗസ്ഥനായാലും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

ദില്ലി : നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും…

30 mins ago

ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ! യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ പീഡനമെന്ന് കുറ്റപത്രം

കോഴിക്കോട് : ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…

1 hour ago

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

2 hours ago

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

3 hours ago

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

3 hours ago