Kerala

തലസ്ഥാനത്ത് സ്ത്രീക്കെതിരെയുണ്ടായ ലൈംഗികാതിക്രമം ;പ്രതിയെ കണ്ടെത്താനാകാതെ പോലീസ്,സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തം

തിരുവനന്തപുരം: വഞ്ചിയൂ‍ർ മൂലവിളാകത്ത് സ്ത്രീയ്ക്കെതിരെയുണ്ടായ ലൈഗിംക അതിക്രമത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പോലീസ് വലയുകയാണ്. കഴിഞ്ഞ 13ന് രാത്രിയിലാണ് സ്ത്രീയെ ബൈക്കിലെത്തി പിന്തുടർന്നയാൾ ലൈംഗികാതിക്രമം കാണിച്ചത്.ഷാഡോ പൊലിസ് ഉള്‍പ്പെടെ അന്വേഷണ സംഘം ഇന്നലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. മൂലവിളാകത്തുനിന്നും മുളവന ഭാഗത്തേക്കാണ് സ്കൂട്ടറിൽ അക്രമി പോയിരിക്കുന്നത്. ഹെൽമറ്റ് ധരിച്ചാണ് അക്രമി യാത്ര ചെയ്തത്. അമിത വേഗത്തിൽ ഒരു വാഹനം പോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. പക്ഷെ വാഹനത്തിൻെറ നമ്പർ തിരിച്ചറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല. പരാതിക്കാരി നൽകിയ വിവരങ്ങള്‍ അനുസരിച്ച് മുമ്പ് കേസിൽ പ്രതിയായവരെയും കുറിച്ചും അന്വേഷണം തുടരുകയാണ്. അക്രമി രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി പരിശോധന ഇന്നും തുടരും

ആക്രമണത്തിനു ശേഷം പോലീസിൽ പരാതിനൽകിയ യുവതിയെ പോലീസ് പരിഗണിച്ചിരുന്നില്ല.പോലീസിൽ നിന്നും യുവതിക്ക് ദിവസങ്ങൾ കഴിഞ്ഞിട്ടും സഹായമുണ്ടായിരുന്നില്ല.പിന്നീട് കമ്മീഷണർക്ക് നൽകിയ പരാതിയെതുടർന്നാണ് അന്വേഷണം ആരംഭിച്ചത്.മരുന്ന് വാങ്ങാൻ രാത്രി പുറത്തുപോയ സ്ത്രീയെ ആണ് ബൈക്കിൽ പിന്തുടർന്ന് എത്തിയ ആൾ ആക്രമിച്ചത്. സംഭവം നടന്ന ഉടൻ പേട്ട പൊലീസ് സ്റ്റേഷനിൽ വിളിച്ച് സഹായം അഭ്യർഥിച്ചെങ്കിലും പൊലീസ് അനങ്ങിയില്ല. ഡിസിപിക്ക് പരാതി നൽകിയ ശേഷം മൂന്നാം ദിവസം ആണ് കേസ് പോലും എടുത്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു

Anusha PV

Share
Published by
Anusha PV
Tags: kerala

Recent Posts

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

1 hour ago

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

1 hour ago

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

2 hours ago

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

5 hours ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

5 hours ago