ഇന്ത്യയുമായി ഒളിപ്പോരിനിറങ്ങിയ ചൈനയ്ക്ക് കനത്ത തിരിച്ചടികൾ തുടങ്ങിയിരിക്കുകയാണ്. എന്തുവിലകൊടുത്തും ഇന്ത്യയെ തകർക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുവരെ തകർത്തെറിയുക എന്നത് തന്നെയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴിതാ, ഇന്ത്യ തങ്ങളുടെ പുതിയ ഉത്പാദന ഹബ്ബായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇലക്ട്രോണിക്സ് ഭീമന്മാരായ ഫോക്സ്കോൺ. കൂടാതെ ചൈനയെ പൂർണ്ണമായും കൈവിടാനും ഫോക്സ്കോൺ തീരുമാനിച്ചിട്ടുണ്ട്. ഇത് ചൈനയ്ക്കേറ്റ അടുത്ത തിരിച്ചടിയായായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഉത്പാദന നിലവാരം മികച്ചതായതിനാൽ ചൈനയിലേതിനേക്കാൾ വേഗത്തിൽ വിതരണ ശൃംഖല സ്ഥാപിക്കാൻ അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിലെന്ന് ഫോക്സ്കോൺ ചെയർമാൻ യൂംഗ് ലിയു വ്യക്തമാക്കി. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഗുജറാത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ താൻ തൃപ്തനാണെന്നും അദ്ദേഹം അറിയിച്ചു. ഉയർന്ന ഉപഭോക്തൃ നിലവാരമാണ് ഇന്ത്യയിലുള്ളത്. ഇതേ രീതിയിൽ ഇന്ത്യ മുന്നോട്ട് പോവുകയാണെങ്കിൽ സമീപ ഭാവിയിൽ ലോകത്തിന്റെ പുതിയ ഉത്പാദന ഹബ്ബായി മാറാൻ ഇന്ത്യക്ക് സാധിക്കും. പ്രാദേശിക ഇലക്ട്രോണിക് വ്യവസായത്തിനും വലിയ സാദ്ധ്യതകളാണ് ഇന്ത്യയിലുള്ളതെന്നും യൂംഗ് ലിയു വ്യക്തമാക്കി. ഉത്പാദന മേഖലയിൽ ഇന്ത്യൻ സർക്കാരിന്റെ നിശ്ചയദാർഢ്യം ഏതൊരു നിക്ഷേപകനും ശുഭാപ്തിവിശ്വാസം പകരുന്നതാണ്. ഐ ടി എന്നാൽ ഇന്ത്യയും തായ്വാനുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ പങ്കാളിത്തം തങ്ങൾക്കുള്ള വിശിഷ്ട ബഹുമതിയാണെന്നും യൂംഗ് ലിയു വ്യക്തമാക്കി. സമീപഭാവിയിൽ സ്മാർട്ട്ഫോണുകളുടെയും സ്മാർട്ടി ടിവികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും നിരവധി ഉത്പാദന കേന്ദ്രങ്ങൾ ഇന്ത്യയിൽ തുടങ്ങാൻ ഫോക്സ്കോണിന് പദ്ധതിയുണ്ട്. ആപ്പിൾ ഐ ഫോണുകളുടെ ലോകത്തിലെ ഏറ്റവും വലിയ കരാർ ഉത്പാദകരാണ് ഫോക്സ്കോൺ. ഇന്ത്യയിലെ ഐ ഫോൺ ഉത്പാദന രംഗത്ത് മുൻ പന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് ഫോക്സ്കോൺ എന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും കമ്പനി വ്യക്തമാക്കി. പ്രതിവർഷം 10 ബില്ല്യൺ ഡോളറിന്റെ ടേൺ ഓവറാണ് ഫോക്സ്കോണിന് ഇന്ത്യയിൽ ഉള്ളത്. നിലവിൽ ഇന്ത്യയിൽ ഉള്ള 30 ഫാക്ടറികളുടെ എണ്ണം വീണ്ടും ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഇന്ത്യയിലെ കമ്പനിയുടെ വരുമാനത്തിലും നിക്ഷേപത്തിലും വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇതിനാൽ തന്നെ പ്രതിവർഷം കമ്പനിയിലെ ഇന്ത്യൻ ജീവനക്കാരുടെ എണ്ണവും വർദ്ധിക്കുകയാണെന്നും യൂംഗ് ലിയു വ്യക്തമാക്കി. ആന്ധ്രാ പ്രദേശിലും തമിഴ്നാട്ടിലുമാണ് ഉടൻ തന്നെ പുതിയ ഫാക്ടറികൾ സ്ഥാപിക്കാൻ ഫോക്സ്കോൺ നടപടികൾ ആരംഭിച്ചിരിക്കുന്നത്. വൈകാതെ തന്നെ കർണാടകയിലും തെലങ്കാനയിലും പുതിയ യൂണിറ്റുകൾ ആരംഭിക്കും. ഗുജറാത്തിലും ഉത്തർ പ്രദേശിലും മദ്ധ്യപ്രദേശിലും വ്യവസായ പാർക്കുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും ഫോക്സ്കോൺ വ്യക്തമാക്കി. ഇത് എന്തായാലും ചൈനയ്ക്ക് ഏറ്റ കനത്ത തിരിച്ചടി തന്നെയാണ്. ഇന്ത്യക്ക് നേരെ തിരിഞ്ഞ നാൾ മുതൽ ചൈന തിരിച്ചടികൾ നേരിടുകയാണ്.
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…