Sports

ഐപിഎല്‍ മെഗാ ലേലം നാളെ; പണം വരുന്ന താരങ്ങൾ ആരെല്ലാം?; ആകാംക്ഷയിൽ ക്രിക്കറ്റ് ലോകം

ബെംഗളൂരു: ഐപിഎൽ 2022 മെഗാ ലേലം നാളെ. 590 കളിക്കാരുടെ പേരുകളാണ് (IPL) ഐപിഎല്‍ താര ലേലത്തിലേക്ക് എത്തുന്നത്. ബെംഗളൂരുവില്‍ വച്ചാണ് മെഗാ ലേലം. രാവിലെ 11 മണിക്കാണ് ലേത്തിനു തുടക്കമാവുന്നത്. അടുത്ത 5 വര്‍ഷത്തേക്കുള്ള ടീമിനെ മനസില്‍ കണ്ടാവും ഫ്രാഞ്ചൈസികള്‍ താര ലേലത്തില്‍ എത്തുന്നത്.

കഴിഞ്ഞ സീസണിലെ എട്ടു ഫ്രാഞ്ചൈസികളോടൊപ്പം പുതിയ രണ്ടു ടീമുകള്‍ കൂടി ഇത്തവണ ലേലത്തില്‍ അണിനിരക്കുന്നത് ആവേശം ഇരട്ടിയാക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയ സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന ടീമുകള്‍. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 590 താരങ്ങളാണ് മെഗാ ലേലത്തിലേക്കെത്തുന്നത്. ഇതില്‍ പകുതിയിലധികം താരങ്ങള്‍ അണ്‍സോള്‍ഡാവാനാണ് സാധ്യത. 590 താരങ്ങളില്‍ 228 പേരും ദേശീയ ടീം താരങ്ങളാണ്.

ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷന്‍ കിഷന്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലേലത്തിലേക്ക് എത്തുന്ന പ്രമുഖ ഇന്ത്യന്‍ കളിക്കാര്‍. 10 മാര്‍ക്കീ താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ലേലം ആദ്യം തുടങ്ങുക തന്നെ മാര്‍ക്കീ താരങ്ങളിലൂടെയാണ്. അതിന് ശേഷം ബാറ്റ്സ്മാന്‍, ഫാസ്റ്റ് ബൗളര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍, സ്പിന്‍ ബൗളര്‍മാര്‍ എന്നിങ്ങനെയുള്ള ക്യാപ്ഡ് താരങ്ങളുടെ ലേലം നടക്കും. അതിന് ശേഷം ആണ് അൺ ക്യാപ്ഡ് താരങ്ങളുടെ ലേലം.

ആകെ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പകുതി കളിക്കാരെപ്പോലും ആദ്യദിനം ലേലത്തില്‍ വില്‍പ്പനയ്ക്കു വയ്ക്കില്ല. 161 താരങ്ങള്‍ മാത്രമേ ഒന്നാംദിനം ലേലത്തിനുണ്ടാവുകയുള്ളു. 48 കളിക്കാരാണ് അടിസ്ഥാന വില രണ്ട് കോടിയായുള്ളത്. 1.5 കോടി രൂപ അടിസ്ഥാന വിലയായുള്ളത് 20 കളിക്കാരും. 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ഐപിഎല്ലിനായി എത്തുന്നത്, 47 കളിക്കാര്‍.

admin

Recent Posts

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

14 mins ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

18 mins ago

കൗമാരക്കാലത്ത് സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു

50 mins ago

സാമ്പത്തികമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്‌ത്‌ ആളുകളെ ഇറാനിലെത്തിക്കും; അവയവങ്ങൾ നീക്കം ചെയ്‌ത്‌ അന്താരാഷ്ട വിപണിയിൽ മറിച്ചുവിൽക്കും: അന്താരാഷ്ട്ര അവയവ മാഫിയാ സംഘാംഗം കൊച്ചിയിൽ പിടിയിലായി

കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…

50 mins ago

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

1 hour ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

1 hour ago