മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. മുഖാമുഖം പരിപാടിയിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷോഭിച്ചതിനാണ് താരത്തിന്റെ പരിഹാസം. ഒരു ജനാധിപത്യരാജ്യത്തിലെ രാജ സഭകളിൽ വന്നിരുന്ന് രാജാവിനെ വിമർശിക്കാൻ പാടുണ്ടോ എന്നാണ് ഹരീഷ് പേരടിയുടെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പരിഹാസം.
രാജ സഭകളിൽ രാജാവിനെ പ്രകീർത്തിക്കുന്ന കവിതകൾ എഴുതുകയെന്നത് നിങ്ങൾ കവികളുടെ ഉത്തരവാദിത്വമാണെന്ന് അറിയാതെയാണോ ഇത്തരം രാജസഭകളിൽ വന്നിരിക്കുന്നത്. കഷ്ടം..പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ ഈണം മറന്നു പോയി. അവൻ പാടാൻ മറന്നു പോയി എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, കലാ- സാംസ്‌കാരിക പ്രവർത്തകരുമായുളള മുഖാമുഖത്തിനിടയിലായിരുന്നു ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി പരസ്യമായി ദേഷ്യപ്പെട്ടത്. അഭിപ്രായം പറയാൻ അവസരം കിട്ടി എന്നു കരുതി ഇങ്ങനെ വിമർശിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രി ക്ഷോഭിച്ച് ചോദിച്ചത്. ‘നമുക്കൊരു കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് പോലും. തുടങ്ങിയിട്ട് 10 വർഷമായി. കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി, പക്ഷെ ഇത് ഓടുന്നില്ല. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ, ചുരുങ്ങിയത് കൽക്കട്ട സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് പോലെയെങ്കിലും അതിനെ വളർത്താൻ നമുക്ക് ആകില്ലേ, അത്തരത്തിൽ ഒരു ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നായിരുന്നു ഷിബു ചക്രവർത്തി പറഞ്ഞത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…