India

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്ക്ക് ‘പച്ച’നിറമോ? ക്രിസ്ത്യന്‍ സഭയ്ക്കുള്ളില്‍ അമര്‍ഷം പുകയുന്നു

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്‌ക്കെതിരേ ക്രിസ്ത്യന്‍ സഭയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. ഉത്തരേന്ത്യന്‍ ലോബി പടച്ചുണ്ടാക്കിയ പ്രകടന പത്രികയില്‍ ചില പ്രത്യേക മതവിഭാഗങ്ങളുടെ ആശയങ്ങള്‍ കടന്നു കൂടിയതാണ് പ്രശ്‌നം. ന്യൂനപക്ഷവിഭാഗത്തിലെ തന്നെ ഒരു വിഭാഗത്തോട് കോണ്‍ഗ്രസ് കാട്ടുന്ന പ്രീണനമാണിതെന്ന് സഭാ നേതാക്കള്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ തലത്തില്‍ പ്രചാരണത്തിന് തയ്യാറാക്കിയ പ്രകടന പത്രികയോട് ഇവര്‍ക്കുള്ള എതിര്‍പ്പ് ഇവര്‍ മറച്ചു വയ്ക്കുന്നില്ല. സഭയുടെ ആഭ്യന്തര ഘടനയ്ക്കുള്ളില്‍ ഗൗരവ ചര്‍ച്ചയാണ് ഇതേ പറ്റി നടക്കുന്നത്

ഏപ്രില്‍ 5 വെള്ളിയാഴ്ചയാണ് ന്യായ് പത്ര എന്ന പേരില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യമെമ്പാടും നടത്തിയ യാത്രയില്‍ ്‌സ്വരൂപിച്ച വിവരങ്ങളും അതിലൂടെ ലഭിച്ച 3,000 ലെറെ വിശദമായ ഇമെയിലുകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങളും ഫീഡ്ബാക്കും അടിസ്ഥാനപ്പെടുത്തിയാണ് പ്രകടനപത്രിക രൂപപ്പെടുത്തിയത് എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പത്രികയിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചു. 1932ല്‍ മുസ്‌ളിംലീഗ് തയ്യാറാക്കിയ മാനിഫെസ്റ്റോയുടെ മുദ്രകള്‍ ഈ പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
‘കോണ്‍ഗ്രസിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്നതാണ് പ്രകടന പത്രിക. ഓരോ പേജിലും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് ചേര്‍ത്തിട്ടുള്ളത്. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാലഘട്ടത്തിലെ മുസ്ലീം ലീഗിന്റെ ചിന്തകളുടെയും ആശയങ്ങളുടെയും മുദ്രകളാണ് കോണ്‍ഗ്രസ് പ്രകടന പത്രിക ഓര്‍മ്മപ്പെടുത്തുന്നത്’ പ്രധാനമന്ത്രി ആരോപിച്ചു.

പക്ഷേ, ഈ ആരോപണം കേരളത്തില്‍ ഏറെ ചര്‍ച്ചയായില്ല. പ്രധാനന്ത്രിയുടെ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ മാദ്ധ്യമങ്ങളാരും തയ്യാറായില്ല. എന്നാല്‍ ശ്രദ്ധിക്കേണ്ടവര്‍ ഈ കാര്യ്ങ്ങള്‍ വളരെ ഗൗരവത്തോടെ പ്രധാനമന്ത്രിയുടെ വാക്കുകളെ കണ്ടു എന്നാണ് തെളിയുന്നത്. കക്ഷി ഭേദമില്ലാതെ ഇടതു വലതു മുന്നണികളിലെ മുഖ്യകക്ഷികളുടെ മുസ്‌ളിം പ്രീണനനയത്തില്‍ വളരെ അസ്വസ്ഥരാണ് ക്രൈസ്തവ മതനേതാക്കളും അണികളും. സംസ്ഥാനത്ത് ജീവിക്കുന്ന ഇരകള്‍ ഉള്ള ലൗ ജിഹാദിനെ പ്രമേയമാക്കി എടുത്ത ചിത്രത്തോടു്ള്ള സമീപനത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നതും കേരളം കണ്ടു. പ്രണയക്കുരുക്കില്‍ പെടുത്തി ഇരകളാക്കിയ പെണ്‍കുട്ടികളെ യ്ഥാര്‍ത്ഥ കണക്കുകള്‍ ക്രിസ്ത്യന്‍ സഭയ്ക്ക് അറിയാം. അതു കൊണ്ടു തന്നെയാണ് ദി കേരള സ്റ്റോറി അവരുടെ ബോധവത്കരന ക്‌ളാസുകളില്‍ ഉള്‍പ്പെടുത്തിയത്.

ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് എല്‍ഡിഎഫും യുഡിഎഫും കേരള സ്റ്റോറിയെ എതിര്‍ക്കുന്നത്. എന്നാല്‍ കുട്ടികളുടെ തകര്‍ച്ചയില്‍ ഹൃദയം പൊട്ടി ജീവച്്ഛവമായ മാതാപിതാക്കളുടെ നാട്ടില്‍ ഇവരുടെ കണക്കുകളും വാചകമേളയും ആരാണ് ഗൗനിക്കുക. കേട്ടതു ഞാന്‍ പറയാം അനുഭവിച്ചവര്‍ മിണ്ടരുത് എന്നതു പോലെയാണ് ഇവരുടെ പ്രകടനം. തീവ്രവാദികള്‍ കുടുംബത്ത് കലഹം വിതയ്ക്കുമ്പോള്‍ , കുടുംബബന്ധങ്ങള്‍ തകരുമ്പോള്‍ ഈ നേതാക്കള്‍ ആരും ഉണ്ടാവില്ല എന്ന് അലമുറയിട്ടു കരഞ്ഞവരുടെ അനുഭവസാക്ഷ്യമുണ്ട് കേരളത്തിന്. അത് ആരും മറക്കില്ല.

മുസ്‌ളിങ്ങളുടെ വ്യക്തിനിയമങ്ങള്‍ പരിരക്ഷിക്കുമെന്നും മുത്തലാഖ് തിരിച്ചു കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പത്രിക പറയുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തിനിയമങ്ങളുണ്ട് .അതു നടപ്പാക്കും എന്ന് പുതിയ പത്രികയില്‍ പറയുന്നു. ശരിയത്ത് നിയമങ്ങള്‍ പരിരക്ഷിക്കുമെന്നത് അതും 1936ലെ മുസ്‌ളിം ലീഗിന്റെ അവകാശവാദമാണ്. അതിനെ പിന്താങ്ങുകയാണ് 90വര്‍ഷങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ചെയ്യുന്നത്. പരിഷ്്കൃത ജനത ആഗ്രഹിക്കുന്ന ഏക സിവില്‍ കോഡ് അവിടെ പ്രസക്തമല്ല തലാഖ് തിരിച്ചെത്തും അപകടങ്ങളുമുണ്ട്. ഇംഗ്‌ളീഷുകാര്‍ നടപ്പാക്കുകയും പിന്നീട് മുഹമ്മദന്‍ ലോ എന്നപേരില്‍ ഒരു പാഴ്‌സി പണ്ഡിതന്‍ ക്രോഡീകരിച്ചതുമായ ചില നിയമങ്ങളാണ് ഇന്ന് മുസ്‌ളിം വ്യക്തി നിയമം എന്ന നിലയില്‍ പ്രാബല്യത്തലുള്ളത്.

മുസ്‌ളിങ്ങള്‍ക്ക് പ്രത്യേക ജോലിയും സ്‌ക്കോളര്‍ഷിപ്പും കിട്ടാന്‍ പ്രയത്‌നിക്കും എന്ന് സ്വാതന്ത്യത്തിനു മുമ്പ് 1936ല്‍ മുസ്ലിം ലീഗ് തയ്യാറാക്കിയ പ്രകടന പത്രികയില്‍ പറയുന്നു. അതേ വാഗ്ദാനം മറ്റൊരു രീതിയില്‍ കോണ്‍ഗ്രസ് 2024ലെ പ്രകടന പത്രികയിലും ആവര്‍ത്തിക്കുന്നു. മുസ്‌ളിം വിഭാഗക്കാര്‍ക്ക് പ്രത്യേക സ്‌ക്കോളര്‍ഷിപ്പുകളും വിദേശപഠനവും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്നു.

കൂടാതെ ഭൂരിപക്ഷവാദത്തിനെതിരേ (Majoritarianism) നിലപാട് എടുക്കും, അതിനെതിരേ യുദ്ധം ചെയ്യും എന്നൊക്കെ പറയുന്നതിന്റെ പുതിയ ഭാഷ്യവും കോണ്‍ഗ്രസ് പത്രികയില്‍ വാഗ്ദാനമായി നല്‍കുന്നുണ്ട്. എണ്‍പതു ശതമാനത്തോളം ഹിന്ദുവിഭാഗങ്ങള്‍ ഉള്ള രാജ്യത്ത് There is no place for Majoritariansim എന്നാണ് 2024ല്‍ കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. അതിന്റെ അര്‍ത്ഥം എന്താണ്. ഭൂരിപക്ഷമുള്ളവര്‍ക്ക് സ്ഥാനം ഇല്ലെന്നാണോ

Anandhu Ajitha

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

22 mins ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

43 mins ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

1 hour ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

1 hour ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

2 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

2 hours ago