Covid 19

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമോ ? കേന്ദ്രആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക നിരീക്ഷണം

തിരുവനന്തപുരം: കൊവിഡ് വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ അറിയിക്കാനൊരുങ്ങി കേരളം. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വീണ ജോർജ് വിശദീകരിക്കും. സംസ്ഥാനത്ത് ഇപ്പോൾ ഉയരുന്ന കൊവിഡ് കേസുകളിൽ നേരിയ രീതിയിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. അതേസമയം, ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമെന്നുമാണ് കേരളം അറിയിക്കുക.

എല്ലാ ജില്ലകളിലും ഐസോലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ നിർദ്ദേശമുണ്ട്. പൊതുജനങ്ങൾ ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ഉറപ്പാക്കും. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം എന്നീ രണ്ട് ജില്ലകളിൽ നിലവിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിർദ്ദേശം. അതേസമയം, കൊവിഡിനെക്കാൾ അപകടകാരിയായ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം ഇന്നലെ വിലയിരുത്തിയിരുന്നു. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ വ്യക്തമാക്കി. കൂടാതെ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുള്ളതെന്നും ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. മരണകണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഉന്നത തല യോഗം നിര്‍ദേശിച്ചു.

Meera Hari

Recent Posts

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി കെ സുരേന്ദ്രനെ കണ്ട് സജി മഞ്ഞക്കടമ്പിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ്…

19 mins ago

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധിപറയുന്നത് വരുന്ന വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്)…

2 hours ago

ലഷ്കർ ഭീകരൻ ബാസിത് ഡറിനെ വധിച്ച് സൈന്യം !തലക്ക് 10 ലക്ഷം വില ഇട്ടിരുന്ന ഭീകരൻ കൊല്ലപ്പെട്ടത് കുൽഗാമിൽ കഴിഞ്ഞ രാത്രി നടത്തിയ സൈനിക ഓപ്പറേഷനിൽ

തീവ്രവാദി സംഘടന ലഷ്‌കറിൻെറ ആയ ഉപസംഘടനയായ TRF ന്റെ കാമാൻഡർ ബാസിത് ഡറിനെ വധിച്ച് ഇന്ത്യൻ സൈന്യം. ഇയാളുടെ തലക്ക്…

2 hours ago