INTER NATIONAL

സ്വന്തം മൃതദേഹത്തിനുള്ള കുഴി എടുത്ത് ഇസ്രയേലി ബന്ദി; ഹമാസിന്റേത് ക്രൂര പീഡനം . പട്ടിണി കിടന്ന് എല്ലും തോലുമായ ബന്ദിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ് . ഞെട്ടലോടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഗാസ : ഹമാസിന്റെ ക്രൂരത ആണ് ഇപ്പോൾ പുറത്ത് വരുന്നത് . പലസ്തീൻ സംഘടനയായ ഹമാസ് പുറത്തുവിട്ട ഒരു വീഡിയോയിൽ, ഇസ്രായേലി ബന്ദി ഭൂഗർഭ തുരങ്കത്തിൽ സ്വന്തം ശവക്കുഴി കുഴിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . 24 കാരനായ എവ്യാതര്‍ ഡേവിഡ് ആണ് വിഡിയോയിൽ ഉള്ള ഇസ്രായേൽ പൗരൻ . 8 മണിക്കൂറിനുള്ളിൽ പലസ്തീൻ സംഘം പ്രചരിപ്പിക്കുന്ന 24 കാരനായ എവ്യതാർ ഡേവിഡിന്റെ രണ്ടാമത്തെ വീഡിയോ ആണ് .സംസാരിക്കാൻ പോലും കഴിയാത്ത, അസ്ഥികൂടം പോലെ തോന്നിക്കുന്ന ഡേവിഡ്, ഒരു അടഞ്ഞ ഭൂഗർഭ തുരങ്കത്തിൽ ഒരു കോരിക ഉപയോഗിച്ച് നിൽക്കുന്ന ആണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത് . തളർന്ന്‌ അവശതയോടെ ക്യാമെറയിൽ സംസാരിക്കുന്നുണ്ട് .ഞാൻ ഇപ്പോൾ ചെയ്യുന്നത് എന്റെ സ്വന്തം ശവക്കുഴി തോണ്ടുകയാണ്, ഡേവിഡ് ഹീബ്രുവിൽ പറയുന്നു. എല്ലാ ദിവസവും എന്റെ ശരീരം കൂടുതൽ കൂടുതൽ ദുർബലമാവുകയാണ്.

ഞാൻ നേരിട്ട് എന്റെ ശവക്കുഴിയിലേക്ക് നടക്കുന്നു. എന്നെ സംസ്‌കരിക്കാൻ പോകുന്ന ശവക്കുഴി അവിടെയുണ്ട്. മോചിതനാകാനും എന്റെ കുടുംബത്തോടൊപ്പം എന്റെ കിടക്കയിൽ ഉറങ്ങാനും കഴിയുന്ന സമയം അതിക്രമിച്ചിരിക്കുന്നു. വീഡിയോ പുറത്തിറക്കിയതിനു എതിരെ എവ്യാതര്‍ ഡേവിഡിന്റെ കുടുംബം രംഗത്ത് എത്തി .ഒരു പ്രചാരണ പരിപാടിയുടെ ഭാഗമായി ഞങ്ങളുടെ മകനെ മനഃപൂർവ്വം പട്ടിണിയിലാക്കിയത് ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തികളിൽ ഒന്നാണ്. ഹമാസിന്റെ പ്രചാരണത്തിന് വേണ്ടി മാത്രമാണ് അവനെ പട്ടിണിയിലാക്കുന്നത് എന്ന് എവ്യാതറിന്റെ കുടുംബം ആരോപിക്കുന്നു . 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ 1,219 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്, ഗാസയിൽ ഹമാസും അനുബന്ധ ഫലസ്തീൻ വിഭാഗങ്ങളും ഇപ്പോഴും തടവിൽ വച്ചിരിക്കുന്ന 49 ബന്ദികളിൽ ഡേവിഡും ഉൾപ്പെടുന്നു. പ്രതികാരമായി, ഇസ്രായേൽ ഗാസയ്‌ക്കെതിരെ വിനാശകരമായ ആക്രമണം ആരംഭിച്ചു, ഇത് 60,000-ത്തിലധികം ആളുകളുടെ മരണത്തിന് കാരണമായി. വീഡിയോ പുറത്തുവന്നതിന് ശേഷം പ്രധാനമന്ത്രി ഡേവിഡിന്റെ കുടുംബവുമായി സംസാരിച്ചതായും ദൃശ്യങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞെട്ടൽ അറിയിച്ചിരിക്കുകയാണ് .

Sandra Mariya

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

3 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

3 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

3 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

5 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

5 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

5 hours ago