പുതുവർഷത്തിൽ ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യത്തിന് ഇനി നിമിഷങ്ങളുടെ കാത്തിരിപ്പ്. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്‌സ്‌പോസാറ്റ് ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യം പി.എസ്.എൽ.വി C58 റോക്കറ്റിനാണ്. ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് രാവിലെ 9.10നാണ് വിക്ഷേപണം.
പി.എസ്.എൽ.വി കുതിച്ചുയരുമ്പോൾ കേരളത്തിനും ഇന്ന് അഭിമാനിക്കാൻ ഏറെയുണ്ട്. തിരുവനന്തപുരത്തെ ഒരു കൂട്ടം വിദ്യാർഥിനികൾ നിർമിച്ച വിസാറ്റും ഈ വിക്ഷേപണത്തിൽ ഉണ്ട്. തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ തുടങ്ങി പ്രപഞ്ചത്തിലെ രഹസ്യങ്ങൾ തേടിയുള്ള ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യമാണ് എക്‌സ്‌പോസാറ്റ്. എക്‌സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത ഊർജസ്രോതസുകൾ പഠനവിധേയമാക്കുകയാണ് ലക്ഷ്യം. പാളിക്‌സ് എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്.
അഞ്ച് വർഷമാണ് എക്‌സ്‌പോസാറ്റ് പഠനങ്ങൾ നടത്തുക. 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്‌സ്‌പോസാറ്റിനെ എത്തിക്കുക. ഐ.എസ്.ആർ.ഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിയുടെ 60-ാം വിക്ഷേപണം കൂടിയാണിത്
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…