Kerala

‘തന്റെ ജീവിതമാണ് വ്യാജ വാർത്ത നൽകി പത്രം തകർത്തത്, നാടു മുഴുവൻ പറഞ്ഞ് വഷളാക്കിയിട്ട് ക്ഷമ പറഞ്ഞിട്ട് കാര്യമില്ല, ഇതിന് സിപിഎം ന്യായം പറയണം’; ദേശാഭിമാനിയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന് വ്യാജവാർത്ത നൽകിയ സംഭവത്തിൽ ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. പത്രത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി അറിയിച്ചു. തന്റെ ജീവിതമാണ് വ്യാജ വാർത്ത നൽകി പത്രം തകർത്തത് എന്നും മറിയക്കുട്ടി പറഞ്ഞു.

ഇത് എന്ത് ക്ഷമയാണ്. ഇവർ തന്നെയോ, താൻ ഇവരെയോ കണ്ടിട്ടില്ല. എന്നിട്ടാണ് പത്രത്തിൽ വാർത്ത നൽകിയത്. തനിക്ക് ഉണ്ടെന്ന് പ്രചരിപ്പിച്ച ഭൂമി കിട്ടണം. ഏക്കറു കണക്കിന് ഭൂമിയുണ്ടെന്ന് അല്ലെ പ്രചരിപ്പിച്ചത്. ഒരേക്കർ ഭൂമിയെങ്കിലും തനിക്ക് ലഭിക്കണം. നിരവധി പേരാണ് തനിക്ക് സഹായം വാഗ്ദാനം ചെയ്ത് എത്തിയത്. എന്നാൽ പത്രത്തിൽ വാർത്തവന്നതോടെ ഇതെല്ലാം ഇല്ലാതായെന്നും അതിനാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മറിയക്കുട്ടി വ്യക്തമാക്കി.

തനിക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും. നാടു മുഴുവൻ പറഞ്ഞ് വഷളാക്കിയിട്ട് ക്ഷമ പറഞ്ഞിട്ട് കാര്യമില്ല. സഹായിക്കാനെത്തിയവർ വാർത്ത കണ്ട് പിന്തിരിഞ്ഞു. ഇതിന് സിപിഎം ന്യായം പറയണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.

anaswara baburaj

Recent Posts

ബാലാ സാഹിബ് രൂപീകരിച്ച പാർട്ടി തന്നെയാണോ ഇത് ?

ഇൻഡി മുന്നണിയുടെ പരസ്യമായ പാകിസ്ഥാൻ പ്രേമം കണ്ടോ ? വീഡിയോ വൈറൽ !

4 mins ago

ഉത്തർപ്രദേശിൽ കോൺഗ്രസ് ഒരു സീറ്റ് പോലും നേടില്ല! വീഡിയോ വൈറൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ നേടില്ലെന്ന് മോദി

32 mins ago

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള…

51 mins ago

തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു!കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ പുറത്ത്

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…

2 hours ago

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി;എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…

2 hours ago

18 കേന്ദ്ര മന്ത്രിമാർ 12 മുഖ്യമന്ത്രിമാർ ! മോദിയുടെ പത്രികാ സമർപ്പണത്തിന് എത്തിയവർ ഇവരൊക്കെ I MODI

കാലഭൈരവനെ വണങ്ങി ! ഗംഗയെ നമിച്ച് കാശിയുടെ പുത്രനായി മോദിയുടെ പത്രികാ സമർപ്പണം I NOMINATION

2 hours ago