India

ഇത് വെറും ഒരു കെട്ടിടമല്ല, 140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ അഭിലാഷത്തിന്റെ പ്രതീകം; പഞ്ചായത്ത് ഭവൻ മുതൽ സൻസദ് ഭവൻ വരെ നാടിന്റെയും ജനങ്ങളുടെയും വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കണം; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : 140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ അഭിലാഷത്തിന്റെ പ്രതീകമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വാശ്രയ ഇന്ത്യയുടെ ഉദയത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അടുത്ത 25 വർഷത്തിനുള്ളിൽ ജനങ്ങൾ ഒരുമിച്ച് നിന്നുകൊണ്ട് ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റണമെന്നും അദ്ദേ​ഹം ജനങ്ങളോട് അഭ്യർ‍ത്ഥിച്ചു.

“ഓരോ രാജ്യത്തിന്റെയും വികസനത്തിൽ ചരിത്രപരമായി മാറുന്ന അമൂല്യ നിമിഷങ്ങളുണ്ട്. അതിലൊന്നാണ് ഇന്നത്തെ ദിവസം. ഭാരതം സ്വാതന്ത്ര്യത്തിന്റെ അമൃത കാലം ആഘോഷിക്കവേ , ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ പുതിയ ഒരു പാർലമെന്റ് ലഭിച്ചിരിക്കുന്നു. പുതിയ പാർലമെന്റ് വെറും ഒരു കെട്ടിടം മാത്രമല്ല, 140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ അഭിലാഷത്തിന്റെ പ്രതീകമാണ്. ഭാരതത്തിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ചുള്ള സന്ദേശമാണ് ഇതിലൂടെ ലോകത്തിന് മുന്നിൽ നൽകുന്നത്. സ്വാശ്രയ ഭാരതത്തിന്റെ ഉദയത്തിന് പുതിയ പാർലമെന്റ് സാക്ഷ്യം വഹിക്കും. പുതിയ പാർലമെന്റ് സമുച്ചയം ‘വികസിത ഭാരതം ’ എന്ന നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കും.

ഇന്ന് പാർലമെന്റിൽ വിശുദ്ധ ‘ചെങ്കോൽ’ സ്ഥാപിച്ചു. ചോള രാജവംശത്തിൽ, ‘ചെങ്കോൽ’ നീതിയുടെയും സദ്ഭരണത്തിന്റെയും പ്രതീകമായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായിരുന്നു ചെങ്കോൽ. ഞങ്ങൾ ചെങ്കോലിന് അത് അർഹിക്കുന്ന ബഹുമാനം നൽകി. വിശുദ്ധമായ ചെങ്കോലിന്റെ പ്രൗഢി വീണ്ടെടുക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. ഈ സഭയിൽ നടപടികൾ ആരംഭിക്കുമ്പോഴെല്ലാം ചെങ്കോൽ നമുക്ക് പ്രചോദനമേകും. ജനാധിപത്യമാണ് നമ്മുടെ പ്രചോദനം, ഭരണഘടനയാണ് നമ്മുടെ പ്രമേയം. ഈ പ്രചോദനവും, ഈ പ്രമേയവും ഉൾക്കൊള്ളുന്നതാണ് നമ്മുടെ പാർലമെന്റ്.

ഭാരതം ഒരു ജനാധിപത്യ രാഷ്‌ട്രം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ്. ഭാരതം മുന്നോട്ട് കുതിക്കുമ്പോൾ ലോകവും മുന്നോട്ട് കുതിക്കും . ഈ പുതിയ പാർലമെന്റ് ഭാരതത്തിന്റെ വികസനത്തിലേയ്‌ക്ക് നയിക്കും. ഭാരതം ലോകത്തെ വികസനത്തിലേയ്‌ക്ക് നയിക്കും. ഭാരതം വികസിക്കുമ്പോൾ ലോകം പുരോഗമിക്കും. അടിമത്തത്തിൽ ഭാരതത്തിന് പലതും നഷ്ടമായി. ഇന്ന് ഭാരതം പുതിയ ഒരു യാത്രയിലാണ്. നിരവധി വെല്ലുവിളികളെ തരണം ചെയ്തുകൊണ്ടുള്ള യാത്രയാണിത്. സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് നാം കാലെടുത്തു വച്ചു. നീണ്ടു നിന്ന വിദേശ ഭരണം നമ്മുടെ അഭിമാനം അപഹരിച്ചിരുന്നു. എന്നാൽ, ഇന്ന് ആ കൊളോണിയൽ ചിന്താഗതിയെ ഭാരതം ഉപേക്ഷിച്ചിക്കുകയാണ്.

25 വർഷത്തെ അമൃത് കാലം നമുക്കുണ്ട്. ഈ 25 വർഷത്തിനുള്ളിൽ നമ്മൾ ഒരുമിച്ച് ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റണം. പഞ്ചായത്ത് ഭവൻ മുതൽ സൻസദ് ഭവൻ( ഇന്ത്യൻ പാർലമെന്റ് മന്ദിരം)വരെ നാടിന്റെയും ജനങ്ങളുടെയും വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കണം. പുതിയ പാർലമെന്റ് നിർമ്മിച്ചതിൽ മാത്രമല്ല, കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്ത് 4 കോടി പാവപ്പെട്ട ആളുകൾക്ക് വീടും 11 കോടി ടോയ്‌ലറ്റുകളും നിർമ്മിച്ചതിനെക്കുറിച്ചോർത്തും ഞാൻ സംതൃപ്തനാണ. പുതിയ പാർലമെന്റിൽ പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളെക്കുറിച്ച് മാത്രമല്ല, രാജ്യത്തെ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് 4 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു എന്നതിലുംഎനിക്ക് അഭിമാനമുണ്ട്” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Anandhu Ajitha

Recent Posts

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

4 mins ago

പഞ്ചാബിൽ പ്രധാനമന്ത്രിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത് ; സുരക്ഷ ശക്തമാക്കി പോലീസ്

ചണ്ഡീഗഡ്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി പഞ്ചാബിൽ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്…

51 mins ago

യാത്രക്കാരെ അമ്പരപ്പിച്ച് അശ്വിനി വൈഷ്ണവ് !

പിണറായിയ്ക്ക് ഇങ്ങനെ ചങ്കുറപ്പോടെ യാത്ര ചെയ്യാൻ സാധിക്കുമോ ?

1 hour ago

2024ൽ മാത്രമല്ല 2029ലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ! രാജ്യത്തെ ജനങ്ങൾ അത് ആഗ്രഹിക്കുന്നു ; ബിജെപി വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയ പാർട്ടിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ദില്ലി : 2024ൽ മാത്രമല്ല 2029ലും നരേന്ദ്രമോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ…

1 hour ago

അവയവക്കടത്ത് കേസ് എൻ ഐ എ ഏറ്റെടുത്തേക്കും! സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഒരു ഡോക്ടർ എന്ന് സൂചന, സബിത്ത് നാസറിന്റെ മൊഴിയിൽ നിർണ്ണായക വിവരങ്ങൾ!

അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഒരു ഡോക്ടറാണെന്ന് പിടിയിലായ പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയിൽ പല ഏജന്റുമാരെയും നിയന്ത്രിക്കുന്നത്…

1 hour ago

ഇങ്ങനെയാണേൽ മോദിയെ ഇവർ ഉടൻതന്നെ താഴെയിറക്കും !

അഖിലേഷ് യാദവിന്റെ വാക്കിന് പുല്ല് വില ; പ്രവർത്തകർ തമ്മിൽ അടിയോടടി ; വീഡിയോ കാണാം...

2 hours ago