പ്രജ്ജ്വൽ രേവണ്ണ
ബെംഗളൂരു: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ജർമ്മനിയിലേക്ക് കടന്ന ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് വ്യാജ ടിക്കറ്റെന്ന് സംശയം. മെയ് 30 ന് ഉച്ചയ്ക്ക് 12:30ന് മ്യൂണിക്കിൽ നിന്നുള്ള ലുഫ്താൻസ എയർ വിമാന ടിക്കറ്റാണ് പ്രജ്ജ്വൽ ബുക്ക് ചെയ്തത് എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. അന്വേഷണ സംഘത്തിനും ഈ ടിക്കറ്റ് കൈമാറിയിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ ടിക്കറ്റിൽ നൽകിയ ഭൂരിഭാഗം വിവരങ്ങളും തെറ്റാണെന്ന് തെളിഞ്ഞു. ലുഫ്താൻസയുടെ ചെക്കിൻ വൈബ്സൈറ്റ് പരിശോധിച്ച പ്പോൾ പ്രജ്വൽ രേവണ്ണ, സ്ത്രീ എന്നാണ് ടിക്കറ്റ് ബുക്കിംഗിൽ നൽകിയിരിക്കുന്നത്. പാസ്പോർട്ട് നമ്പർ ദൃശ്യമല്ലെങ്കിലും ഇന്ത്യൻ, അഫ്ഗാൻ എന്നീ രണ്ട് പാസ്പോർട്ടുകൾ ഉള്ളതായി നൽകിയിട്ടുണ്ട്. ഹോം അഡ്രസ് GHHJ, DELHI, 543222 Arunachal Pradesh, India എന്ന വ്യാജവിലാസമാണ് നൽകിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗിനായി നൽകിയിരിക്കുന്ന എല്ലാ നമ്പറുകളും സ്വിച്ച്ഡ് ഓഫ് ആണ്.
പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതിന് പിന്നാലെയാണ് നാട്ടിലേക്ക് മടങ്ങി വരാനുള്ള ശ്രമം പ്രജ്ജ്വൽ ആരംഭിച്ചത്.കർണാടക സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടി മന്ത്രാലയം ആരംഭിച്ചത്. പാസ്‌പോര്‍ട്ട് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് എംഇഎ വെള്ളിയാഴ്ച പ്രജ്ജ്വലിന് നോട്ടീസും അയച്ചിരുന്നു. 1967-ലെ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരമാണ് എംഇഎ നടപടി. പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടാല്‍ പിന്നെ പ്രജ്ജ്വലിന് വിദേശത്ത് തുടരുന്നത് പ്രയാസമാകും. പാസ്‌പോര്‍ട്ടില്ലാതെ തങ്ങുന്നതിന് പ്രജ്ജ്വലിന് അയാള്‍ ഏതു രാജ്യത്താണോ ഉള്ളത് ആ രാജ്യത്തെ നിയമ നടപടികൾ നേരിടേണ്ടിവരും. മേയ് 31-ന് പ്രത്യേക അന്വേഷണ വിഭാഗത്തിന് മുന്നിൽ ഹാജരാകുമെന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പ്രജ്ജ്വൽ പറഞ്ഞു.
അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും പ്രജ്ജ്വല്‍ ഹാജരാകാത്ത സാഹചര്യത്തിൽ നേരത്തെ 33 കാരനായ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു.
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്ജ്വൽ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെയാണ് പ്രജ്ജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടത്. പ്രജ്ജ്വൽ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പ്രജ്ജ്വലിനെതിരേ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാനായെങ്കിലും പ്രജ്ജ്വലിനെ തിരികെയെത്തിക്കാൻ സാധിച്ചിരുന്നില്ല.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…