It's the biggest dashboard screen I've ever seen; Anand Mahindra shares intriguing image
മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് വരാറുണ്ട്. ഇങ്ങനെ വരുന്ന ചിത്രങ്ങളും വീഡിയോകളും മഹീന്ദ്രയുടെ ചെയർപേഴ്‌സണായ ആനന്ദ് മഹീന്ദ്ര പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല അത് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അതിനുപിന്നിലുള്ളവരെ അഭിനന്ദിക്കുകയും ചെയ്യാറുണ്ട്.
ഇപ്പോൾ ഇതുപോലെ കാഴ്ചയില്‍ അല്‍പ്പം കൗതുകമുണര്‍ത്തുന്ന പുതിയ ഒരു ചിത്രമാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ഒരു വീട്ടില്‍ ടി.വി. സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്റിന്റെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്. എന്നാൽ സ്റ്റാന്റിലാണ് കൗതുകം. മഹീന്ദ്രയുടെ പഴയ ജീപ്പിന്റെ മുന്‍ഭാഗം പോലെയാണ് സ്റ്റാന്റ് നിർമിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബോണറ്റ്, ഹെഡ്‌ലാമ്പ്, ഇന്റിക്കേറ്റര്‍, ടയര്‍, ബമ്പര്‍,ബോണറ്റിന്റെ ലോക്ക് വരെ ഉൾപ്പെടുത്തിയാണ് സ്റ്റാന്റ് നിർമിച്ചിരിക്കുന്നത്. ബോണറ്റിന്റെ മുകളിലാണ് ടി.വി. വച്ചിരിക്കുന്നത്. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഡാഷ്‌ബോര്‍ഡ് സ്‌ക്രീനാണിത്. ഇത് ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. നന്ദി എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 7.5 ലക്ഷത്തോളം ആളുകളാണ് ഈ ചിത്രം കണ്ടിരിക്കുന്നത്.
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…