ഗ്യാൻവാപി ഫയൽസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഉദയ്പൂരിൽ ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മത തീവ്രവാദികൾ അതിക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കഥ പറയുന്ന ‘ ഗ്യാൻവാപി ഫയൽസ് ‘ ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവച്ചു. പ്രശസ്ത നടൻ വിജയ് റാസാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ജൂൺ 27 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
“പറയേണ്ട കഥയ്‌ക്ക് സാക്ഷിയാകൂ! #GyanvapiFiles: ഒരു തയ്യൽക്കാരന്റെ കൊലപാതക കഥ. ജൂൺ 27 ന് തിയേറ്ററുകളിൽ! (sic)” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.
രാജസ്ഥാൻ കോൺഗ്രസ് ഭരിച്ചിരുന്ന 2022 ലാണ് കനയ്യ ലാൽ ടേലി അതിക്രൂരമായി കഴുത്ത് ഛേദിച്ച് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുൻപ് പരാതി നൽകിയിരുന്നു. തനിക്ക് വധഭീഷണിയുണ്ടെന്ന് കനയ്യലാൽ പരാതി എഴുതി നൽകിയിട്ടും എന്നാൽ പോലീസ് ജാഗ്രത പുലർത്തിയില്ല. 2022 ജൂൺ 15നാണ് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കനയ്യ ലാൽ പൊലീസിനെ സമീപിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ഇക്കാര്യത്തിൽ പരാതി എഴുതി നൽകുകയും ചെയ്തു.
ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം ധൻമണ്ഡിയിൽ സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിൽ പങ്കുവച്ചിരുന്നു. ഇത് കണ്ട ചിലർ കനയ്യ ലാലിനെതിരെ പോലീസിൽ പരാതി നൽകി. തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജൂൺ 11 ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇതിനുശേഷം കനയ്യലാലിനു ചില സംഘടനകളിൽനിന്നു ഭീഷണിയുണ്ടായി. തുടർന്ന് ജൂൺ 15ന് ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി കനയ്യലാൽ സ്റ്റേഷനിലെത്തി. പിന്നീട് ജൂൺ 17ന് സ്റ്റേഷനിലെത്തി പരാതി എഴുതി നൽകുകയും ചെയ്തു’
നൂപുർ ശർമയെ പിന്തുണയ്ക്കുന്ന വിഡിയോ എട്ടു വയസ്സുകാരൻ മകൻ മൊബൈലിൽ ഗെയിം കളിക്കുന്ന സമയത്ത് അബദ്ധത്തിൽ ഗ്രൂപ്പിൽ പങ്കുവയ്ക്കപ്പെട്ടതാണെന്ന് കനയ്യലാലിന്റെ പരാതിയിൽ പറയുന്നു. കണ്ടാൽ കൊന്നുകളയാൻ ആവശ്യപ്പെട്ട് ചിലർ തന്റെ ചിത്രം ഏതാനും സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നതായും കനയ്യലാൽ പരാതിയിൽ വിശദീകരിച്ചു. തയ്യൽക്കട തുറക്കാതിരിക്കാനും തനിക്കുമേൽ സമ്മർദ്ദമുണ്ടെന്ന് പരാതിയിലുണ്ട്.
തുണി തയ്പ്പിക്കാനെന്ന മട്ടിൽ കടയിലെത്തിയ 2 പേരാണു ക്രൂരകൃത്യം ചെയ്തത്. പിന്നാലെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ 3 വിഡിയോകൾ പ്രചരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, ഗൗസ് മുഹമ്മദ് എന്നും റിയാസ് അഖ്താരി എന്നും പരിചയപ്പെടുത്തുന്ന അക്രമികളുടെ വിഡിയോ ആണ് ഇതിലൊന്ന്. ഇസ്‍ലാമിനോടുള്ള അധിക്ഷേപത്തിനുള്ള പ്രതികാരമാണു ചെയ്തതെന്നു പറയുന്ന ഇവർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തുടർന്നു ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതികൾക്ക് നിരോധിത ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു മാർച്ച് 30ന് ജയ്പുരിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. ഇതിൽ ഒരാൾക്ക് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ദാവത് ഇ ഇസ്‌ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടായിരുന്നു.
ദാവത് ഇ ഇസ്‌ലാമി വഴി ഐഎസുമായി ബന്ധമുള്ള അൽ-സുഫ സംഘടനയുടെ തലവനായിരുന്നു റിയാസ് അഖ്താരി. ഇയാൾക്ക് നേരത്തേ രാജസ്ഥാനിലെ ടോങ്കിൽ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരൻ മുജീബുമായും ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉദയ്പുരിലെ മറ്റൊരു വ്യവസായിയെ കൊല്ലാൻ പോവുകയായിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…